കൊച്ചി: ഓഹരി വിപണിയും രൂപയും നേരിടുന്ന പ്രതിസന്ധിക്ക് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1200 കുറഞ്ഞ് 30,600 ലെത്തി. ഇതോടെ ഗ്രാമിന് 3825 ആണ് ഇന്നത്തെ വില. നാല് ദിവസത്തിനിടയില്‍ 1720 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.
ഈ മാസം 9ന് റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില 32,320 രൂപയില്‍ എത്തിയിരുന്നു. ഇന്നലെ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞിരുന്നു. ആഗോള ഓഹരിവിപണികളിലെ ഇടിവാണ് സ്വര്‍ണത്തിന് വിലകുറയാന്‍ കാരണം. അസംസ്കൃത എണ്ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News