കൂപ്പുകുത്തി സ്വര്‍ണ വില; തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണ വില താഴേക്ക്. പവന് 120 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 720 രൂപയുടെ ഇടിവാണുണ്ടായത്. വെള്ളിയാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വില ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മൂന്നുദിവസമായി വിലയിടിയുന്നത്.

രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് വില. ജനുവരി 26നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞു. രണ്ട് ദിവസം കൊണ്ട് പവന് 600 രൂപയാണ് കുറഞ്ഞത്.

യുഎസ് ട്രഷറി വരുമാനം ഉയരുന്നത് താല്‍ക്കാലികമായി സ്വര്‍ണത്തിന് തിരിച്ചടിയായേക്കാം. ഈ മാസം തുടക്കം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില. യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതും കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണമായിരുന്നു. അതേസമയം ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News