കൊച്ചി:സംസ്ഥാന വിപണിയിൽ ബുധനാഴ്ച സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,720 രൂപയായി. ഇത് ജൂലൈ മാസത്തിലെ ഉയർന്ന നിരക്ക് കൂടിയാണിത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,465 രൂപയിലേക്കും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൽ ഇന്ന് 20 രൂപ വർധിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 43,560 രൂപയായിരുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നു. മറ്റ് കറൻസികൾക്കെതിരേ യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായം താഴ്ന്നതുമാണ് സ്വർണത്തെ ഉയർത്തിയത്. ആഗോള നിക്ഷേപകരും ഉറ്റുനോക്കുന്ന അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് (CPI) ഇന്ന് പുറത്തുവരാനിരിക്കെയാണ് ഡോളറിലും കടപ്പത്ര ആദായത്തിലും ഇടിവുണ്ടായത്. പണപ്പെരുപ്പ നിരക്ക് പുറത്തുവന്നാൽ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുമോയെന്നതിലും വ്യക്തത കൈവരും.
കേരളത്തിലെ വിപണിയിൽ വെള്ളിയുടെ നിരക്കിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.10 രൂപയിൽ തുടരുന്നു. സമാനമായി 10 ഗ്രാം വെള്ളിയുടെ വില 771 രൂപയും 100 ഗ്രാം വെള്ളിക്ക് 7,710 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 77,100 രൂപയിലും തുടരുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വില ഒരു ഔൺസിന് 0.4% ഉയർന്ന് 23.18 ഡോളറിൽ വ്യാപാരം പുരോഗമിക്കുന്നു.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ\
ജൂലൈ 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,320 രൂപ
ജൂലൈ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 43,640 രൂപ
ജൂലൈ 9 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,640 രൂപ
ജൂലൈ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,560 രൂപ
ജൂലൈ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,560 രൂപ