കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർധന. ഇന്ന് ഒരു പവന് 320 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 38,200 രൂപയും ഒരു ഗ്രാമിന്റെ വില 4775 രൂപയുമാണ്.ഇന്നലെയും കേരളത്തിൽ സ്വർണ്ണവിലയിൽ വൻ വർധനയുണ്ടായിരുന്നു. ഒരു പവന് 400 രൂപയും ഒരു ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 37,880 രൂപയും, ഒരു ഗ്രാമിന് 4735 രൂപയുമാണ് വില. ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്.
തിങ്കളാഴ്ചയും സ്വർണ്ണവില വർധിച്ചിരുന്നു. ഒരു പവന് 280 രൂപയും, ഒരു ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. തിങ്കളാഴ്ച ഒരു പവൻ സ്വർണ്ണത്തിന് 37,480 രൂപയും, ഒരു ഗ്രാമിന് 4685 രൂപയുമായിരുന്നു നിരക്ക്.ഇതോടെ മൂന്നു ദിവസം കൊണ്ട് സ്വർണ്ണം ഒരു പവന് 1000 രൂപയും, ഒരു ഗ്രാമിന് 125 രൂപയുമാണ് വില കുതിച്ചുയർന്നത്.
സെപ്തംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16, സെപ്റ്റംബര്‍ 21, 27 ,28 ദിവസങ്ങളില്‍ ആയിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം പവന് 36,640 രൂപയും, ഗ്രാമിന് 4580 രൂപ എന്ന നിരക്കിലായിരുന്നു വിലനിലവാരം. സെപ്തംബർ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്തംബർ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.
യുഎസിലെ പണപ്പെരുപ്പ നിരക്കും,യുഎസ് ഫെഡിന്റെ പലിശനിരക്കിൻമേലുള്ള തീരുമാനവും ആഗോള തലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ആഗോളതലത്തിൽ ഇടിവിലാണ് സ്വർണ്ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ വ്യാപാര ദിവസം ക്ലേോസ് ചെയ്തതിനേക്കാൾ 7.54 ഡോളറിന്റെ ഇടിവിൽ ഇപ്പോൾ 1,717.95 ഡോളർ എന്നതാണ് നിലവാരം.രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ, ഇന്ന് വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 66.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 533.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 667 രൂപയും, ഒരു കിലോഗ്രാമിന് 66, 700 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സെപ്റ്റംബർ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 36760 രൂപ
സെപ്റ്റംബർ 21 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 36640 രൂപ
സെപ്റ്റംബർ 22 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 36800 രൂപ
സെപ്റ്റംബർ 23 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില – 37200 രൂപ
സെപ്റ്റംബർ 24 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു വിപണി വില – 36800 രൂപ
സെപ്റ്റംബർ 25 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 36800 രൂപ
സെപ്റ്റംബർ 26 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 36960 രൂപ
സെപ്റ്റംബർ 27 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില – 36640 രൂപ
സെപ്റ്റംബർ 28 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 36640 രൂപ
സെപ്റ്റംബർ 29 – – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില – 37120 രൂപ
സെപ്റ്റംബർ 30 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37320 രൂപ
ഒക്ടോബർ 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37200 രൂപ
ഒക്ടോബർ 02 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37200 രൂപ
ഒക്ടോബർ 03 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37480 രൂപ
ഒക്ടോബർ 04 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില – 37880 രൂപ