തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ രാവിലെ 960 രൂപ കൂടിയശേഷം ഉച്ചയ്ക്ക് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില (Todays Gold Rate) ഇന്ന് 38,400 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ 120 രൂപ വർധിച്ചിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,800 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ 5 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)
ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38,120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില – 37,480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,320 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില – 38,280 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ (Gold import duty) തീരുവ വര്‍ധിപ്പിച്ചു. നിലവിലുള്ള തീരുവയായ 7.5 ശതമാനം എന്നതില്‍ നിന്നും 12.5 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. അതായത് ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് തീരുവയില്‍ 5 ശതമാനമാണ് വര്‍ധന. ഇറക്കുമതി തീരുവ മാത്രമല്ല മറ്റ് രണ്ട് അധിക ചാര്‍ജ് (Extra Charge for Gold) കൂടെ വരുന്നതോടെ സ്വര്‍ണംവാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അധികബാധ്യതയാകും.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് 1 കിലോ സ്വര്‍ണത്തിന് 2.5 ലക്ഷം രൂപയില്‍ കൂടാന്‍ സാധ്യതയുണ്ട്. ഇതോടെ സ്വര്‍ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(AKGSA) ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറയുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സര്‍ചാര്‍ജ് തുടങ്ങിയവ വരുമ്പോള്‍ മൊത്തം തീരുവ വീണ്ടും വര്‍ധിക്കുമെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.
അതേസമയം സാധാരണക്കാരന് സ്വര്‍ണവില(Gold Rate) , ഡ്യൂട്ടി ചാര്‍ജ് (Import Duty), മൂന്ന് ശതമാനം ജി എസ് ടി(GST for Gold), പണിക്കൂലി(Making Charge of Gold) എന്നിവയും നല്‍കേണ്ടി വരുന്നതോടെ ആഭരണം(Gold Ornaments)വാങ്ങുന്നവര്‍ക്ക് സ്വര്‍ണവിലയ്‌ക്കൊപ്പം വലിയൊരു തുക അധികമായി നല്‍കേണ്ടി വരും. അത് വിലയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് നോക്കാം.