24.2 C
Kottayam
Saturday, June 6, 2026

കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവില്‍ അലങ്കരിച്ചത് മോഡിയുടെ അമ്മയുടെ ഭാരത്തിന് തുല്ല്യമായ സ്വര്‍ണ്ണം കൊണ്ട്

Must read

വാരണാസി: മഹാശിവരാത്രി പൂജകള്‍ക്കായി കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിന്റെ ഉള്‍ഭാഗം അലങ്കരിച്ചത് സ്വര്‍ണം ഉപയോഗിച്ച്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചുവരുകളും താഴികക്കുടത്തിന്റെ താഴ്ന്ന ഭാഗവുമാണ് സ്വര്‍ണം കൊണ്ട് അലങ്കരിച്ചത്.

ശ്രീകോവിലിന്റെ ചുവരുകളില്‍ പൂശിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായ സ്വര്‍ണ്ണമാണ്. ദക്ഷിണേന്ത്യന്‍ വ്യവസായിയാണ് ക്ഷേത്രത്തിനായി 60 കിലോ സ്വര്‍ണം സംഭാവന നല്‍കിയത്. ഇതില്‍ നിന്നുള്ള 37 കിലോ സ്വര്‍ണ്ണമാണ് ശ്രീകോവിലില്‍ ഉപയോഗിച്ചത്. ഗുജറാത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ വിദഗ്ധരാണ് അലങ്കാരപ്പണികള്‍ ചെയ്തത്. 23 കിലോ സ്വര്‍ണം കൊണ്ടാണ് താഴികക്കുടത്തിന്റെ താഴ്ഭാഗം അലങ്കരിച്ചത്.

കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ വിവരം പുറത്തറിഞ്ഞത്. ശ്രീകോവിലിന്റെ ഉള്‍വശത്ത് പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ് അടുത്തിടെ 100 വയസ്സ് തികച്ച പ്രധാനമന്ത്രി മോഡിയുടെ അമ്മ ഹീരാബെന്നിന്റെ ഭാരത്തിന് തുല്യമാണെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ വ്യവസായിയാണ് സ്വര്‍ണം സംഭാവന ചെയ്തത്. എന്നാല്‍ ഇയാള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ക്ഷേത്രത്തിലേക്ക് സംഭാവനയായി 60 കിലോ സ്വര്‍ണം ലഭിച്ചെന്ന് വാരാണസി ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍മ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിന് 60 കിലോഗ്രാം സ്വര്‍ണ്ണം ലഭിച്ചു. അതില്‍ 37 കിലോഗ്രാം ശ്രീകോവില്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചു. ബാക്കിയുള്ള 23 കിലോ സ്വര്‍ണ താഴികക്കുടത്തിന്റെ താഴത്തെ ഭാഗം പൊതിയാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

പതിനെട്ടാം നൂറ്റാണ്ടിന് ശേഷം ക്ഷേത്രത്തിലെ സ്വര്‍ണം ഉപയോഗിച്ച് ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന പ്രവൃത്തിയാണിത്. മുഗള്‍ കാലഘട്ടത്തില്‍ കേടുപാടുകള്‍ സംഭവിച്ച ക്ഷേത്രം 1777ല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ രാജ്ഞി മഹാറാണി അഹല്യഭായ് ആണ് പുനര്‍നിര്‍മ്മിച്ചത്.

- Advertisement -

പിന്നീട് പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗ് ക്ഷേത്രത്തിന്റെ രണ്ട് താഴികക്കുടങ്ങള്‍ സ്വര്‍ണം കൊണ്ട് പൊതിയാന്‍ ഉപയോഗിച്ച ഒരു ടണ്‍ സ്വര്‍ണം നല്‍കി. ക്ഷേത്രത്തിന്റെ നവീകരണവും വിപുലീകരണവും അടുത്തിടെയാണ് പൂര്‍ത്തിയായത്.

കാശി വിശ്വനാഥ് ധാം ഇടനാഴി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 900 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. സമീപത്തുള്ള 300ലധികം കെട്ടിടങ്ങള്‍ വാങ്ങുകയും ക്ഷേത്രത്തിന്റെ വിസ്തൃതി 2700 ചതുരശ്ര അടിയില്‍ നിന്ന് 5 ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week