തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണം റെക്കോർഡ് വിലയിൽ.ഗ്രാമിന് ഇന്ന് 10 രൂപ വര്‍ധിച്ച് 6,620 രൂപയായി. 80 രൂപ ഉയര്‍ന്ന് 52,960 രൂപയാണ് പവന്‍വില. രണ്ടും സര്‍വകാല റെക്കോഡാണ്. 53,000 രൂപയെന്ന നാഴികക്കല്ല് മറികടക്കാന്‍ വെറും 40 രൂപ മാത്രം അകലെയാണ് പവന്‍വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ആഭരണപ്രേമികളെയും സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്ന സാധാരണക്കാരെയും കടുത്ത ആശങ്കയിലാഴ്ത്തിയാണ് വിലക്കുതിപ്പ്. ഈ മാസം മാത്രം ഇതുവരെ 2,760 രൂപയാണ് പവന് സംസ്ഥാനത്ത് കൂടിയത്. ഗ്രാമിന് 345 രൂപയും കൂടി.
രാജ്യാന്തര സ്വര്‍ണവില ഇന്നുള്ള ട്രോയ് ഔണ്‍സിന് 6.65 ഡോളര്‍ ഉയര്‍ന്ന് 2,342.16 ഡോളറിലാണ്. കഴിഞ്ഞവാരം 2,280 ഡോളര്‍ നിലവാരത്തിലായിരുന്ന വിലയാണ് ഈവാരം ഒരുവേള 2,365 ഡോളര്‍ ഭേദിച്ചത്
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർധിച്ചു. വിപണി വില 52800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപ