കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡിലേക്ക്. പവന് 200 രൂപ കൂടി 26,120 രൂപയിലും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,265 രൂപയിലുമെത്തി. ആഗോള വിപണിയിലും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്.
സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തുമെന്ന ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3210 രൂപയായാണ് ബജറ്റ് ദിനത്തില്‍ വില ഉയര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News