24.6 C
Kottayam
Monday, June 15, 2026

ട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രത്തില്‍ കാണുന്നത് മടുത്തു; ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും കാണുന്നതുപോലെയാണ്; അമേരിക്ക വിടാന്‍ പോകുന്നു; ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കും; സംവിധായകന്‍ ജെയിംസ് കാമറൂണ്‍

Must read

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രങ്ങളില്‍ കാണുന്നത് മടുത്തെന്നും ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണെന്നും വിഖ്യാത ചലച്ചിത്രകാരന്‍ ജെയിംസ് കാമറൂണ്‍. ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ നിന്നും ന്യൂസിലന്‍ഡിലേക്ക് സ്ഥിരമായി മാറാന്‍ ഉദ്ദേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ് കാസ്റ്റിലൂടെയാണ് തന്റെ നിലപാട് സംവിധായകന്‍ വ്യക്തമാക്കിയത്.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിന്റായതോടെ യുഎസ് ഏത് രീതിയില്‍ മാറുന്നു എന്നത് ജെയിംസ് കാമറൂണ്‍ വിശദീകരിച്ചു. രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് തനിക്ക് എങ്ങനെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”മാന്യമായ എല്ലാ കാര്യത്തില്‍ നിന്നും ഒരു പിന്നോട്ട് പോക്ക് കാണാനുണ്ട്. ചരിത്രപരമായി അമേരിക്ക എന്തിന് വേണ്ടി നിലകൊണ്ടോ അതില്‍ നിന്നെല്ലാം പിന്നോട്ട് പോക്കാണ് കാണുന്നത്. ഇതൊരു പൊള്ളയായ ആശയമാണ്. ചിലര്‍ സ്വന്തം നേട്ടത്തിനായി അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയാക്കുകയാണെന്ന് ഞാന്‍ കരുതുന്നു.

- Advertisement -

എന്നാല്‍ എല്ലാ ദിവസവും ഒന്നാം പേജില്‍ അതിനെക്കുറിച്ച് വായിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം. മാത്രമല്ല അത് അത്ര സുഖമുള്ള കാര്യ അല്ല. ന്യൂസിലാന്‍ഡിലെ പത്രങ്ങള്‍ കുറഞ്ഞത് ഇതൊക്കെ മൂന്നാം പേജിലെങ്കിലുമെ ഇടൂ. പേപ്പറിന്റെ ഒന്നാം പേജില്‍ ഇനി ആ ആളുടെ മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഇപ്പോള്‍ അത് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായി, ഒരു കാര്‍ ഇടിച്ചുകയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണ് ഇത്.

- Advertisement -

താന്‍ ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കുമെന്നും അമേരിക്ക വിടാന്‍ താന്‍ പദ്ധതിയിടുകയാണെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാമറൂണ്‍ യുഎസിലേക്കാള്‍ കൂടുതല്‍ സമയം ന്യൂസിലന്‍ഡിലായിരുന്നു. ഇത്തരത്തില്‍ ഒരു പൂര്‍ണ്ണമായ മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ ആ നാട്ടില്‍ നാം നിക്ഷേപം നടത്തണമെന്നും, അവിടെ തങ്ങള്‍ക്ക് ബഹുമാനവും തുല്യതയും ലഭിക്കുമെന്നും ഉറപ്പ് വരുത്തണമെന്നും കാമറൂണ്‍ പറഞ്ഞു.

- Advertisement -

അവതാര്‍ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രം അവതാര്‍ ഫയര്‍ ആന്റ് ആഷ് ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അടുത്തതായി വരാനുള്ള ചിത്രം. വരുന്ന ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിന്നാല് ഇന്ത്യക്കാരുമായി പോയ പായ്‌ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; യുഎസ് നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മസ്‌കറ്റ്: പതിന്നാല് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മലബാർ തീരത്തുനിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു പായ്‌ക്കപ്പൽ ഒമാൻ കടലിൽ അതീവ അപകടകരമായ രീതിയിൽ മുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹാദ് (Ras Al...

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

Popular this week