23.5 C
Kottayam
Thursday, September 19, 2024

'ദൈവം എന്നോടൊപ്പമുണ്ട്, പിന്തിരിപ്പിക്കാനാവില്ല'; മുഴുവൻ അമേരിക്കക്കാരുടെയും പ്രസിഡന്റെന്ന് ട്രംപ്

Must read

മില്‍വോക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിയ്ക്കുനേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കുനേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിക്കക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും അദ്ദേഹം നന്ദിപറഞ്ഞു. ദൈവത്തിന്റെ ഇടപെടലാണ് തന്റെ ജീവന്‍ തിരിച്ചുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മില്‍വോക്കിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അക്രമിയുടെ വെടിയുണ്ട ഒരിഞ്ചിന്റെ നാലിലൊന്ന് മാറിയിരുന്നെങ്കില്‍ എന്റെ ജീവനെടുക്കുമായിരുന്നു. ഇതിനേക്കുറിച്ച് സംസാരിക്കുന്നത് വളരെയധികം വേദനാജനകമാണ്. ആക്രമിക്കപ്പെടുകയാണെന്നും വെടിയുണ്ട ഏറ്റതായും ഞാന്‍ മനസ്സിലാക്കി. എന്നാല്‍, ഞാന്‍ സുരക്ഷിതനാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം, ദൈവം എന്നോടൊപ്പമുണ്ട്. വെടിയുണ്ടകള്‍ പാഞ്ഞുവരുമ്പോഴും ഞാന്‍ ശാന്തനായിരുന്നു. ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു, അതുകൊണ്ട് അവരാരും ഭയപ്പെട്ട് ഓടിയില്ല. എന്റെ ലക്ഷ്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഒന്നിനും സാധ്യമല്ല’, ട്രംപ് പറഞ്ഞു.

അമേരിക്കക്കാര്‍ക്കുവേണ്ടിയല്ല, താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുഴുവന്‍ അമേരിക്കയ്ക്കും വേണ്ടിയാണെന്ന് ട്രംപ് പറഞ്ഞു. നാലുമാസത്തിനുള്ളില്‍ ഞങ്ങള്‍ അവിശ്വസനീയമായ വിജയം നേടും. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ക്കും എല്ലാ മതവിശ്വാസികള്‍ക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുയുഗം വരും, ട്രംപ് പറഞ്ഞു.

ശനിയാഴ്ച പെന്‍സില്‍വേനിയയില്‍നടന്ന പ്രചാരണത്തിനിടെയാണ് വലതുചെവിയില്‍ ട്രംപിന് വെടിയേറ്റത്. ചെവിയിലും മുഖത്തും ചോരപുരണ്ട ട്രംപ് മുഷ്ടിയുയര്‍ത്തി ‘പോരാടൂ’ എന്ന് പറഞ്ഞ് വേദിവിട്ടു. ചികിത്സയിലായതിനാല്‍ മില്‍വോക്കിയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ ദേശീയസമ്മേളനത്തില്‍ വ്യാഴാഴ്ചയേ പങ്കെടുക്കൂ എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, ചൊവ്വാഴ്ച ചെവിയില്‍ ബാന്‍ഡേജ് ധരിച്ച് ട്രംപ് സമ്മേളനത്തിനെത്തി. മൂന്നുദിവസും അവിടെ ചെലവിട്ടു.

അതിനിടെ, ട്രംപിനെ വധിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗവും 20-കാരനുമായ തോമസ് മാത്യു ക്രൂക്കിനെ പ്രേരിപ്പിച്ചതെന്തെന്ന് കണ്ടെത്താന്‍ എഫ്.ബി.ഐ.ക്കോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ സാധിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week