ഇത് സാഹസികമല്ല, പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ; രൂക്ഷവിമർശനം

സാഹസികമല്ല, ഇത് ജീവനെടുക്കുന്ന ടൂറിസം; പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ; രൂക്ഷവിമർശനം

ഗോവ: കടലിൽ പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നതെന്നു കാണിച്ചാണ് നെറ്റിസൺസ് ഈ വീഡിയോ പങ്കുവെക്കുന്നത്.

ഞായറാഴ്ച ഗോവയിലെ ബാഗാ ബീച്ചിലാണ് അപകടം നടന്നത് എന്നാണ് വിവരം. സാഹസികവും വിനോദപരവുമായ ജലവിനോദങ്ങൾക്കായി ആളുകൾ ഗോവ സന്ദർശിക്കാറുണ്ടെങ്കിലും, ഈ വീഡിയോ അവരുടെ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെ എടുത്തുകാണിക്കുന്നു.

ഒരു ബോട്ടിന്റെ പിൻവശത്തെ കമ്പിയിൽ കെട്ടിയ കയറിന്റെ അറ്റത്ത് ബന്ധിപ്പിച്ചിരിക്കുന്ന പാരച്യൂട്ടിൽ ആകാശത്ത് ആവേശത്തോടെ പാരാസെയിലിങ് ആസ്വദിക്കുന്ന ഒരു വിനോദസഞ്ചാരിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാവുക. അദ്ദേഹത്തിനൊപ്പമുള്ളവർ ബോട്ടിൽ ആവോശത്തോടെ ശബ്ദമുണ്ടാക്കുന്നതും കേൾക്കാം.

വളരെ പെട്ടെന്നുതന്നെ ആവേശകരമായ ഈ അനുഭവം ഭയാനകമായി മാറ്റിക്കൊണ്ട് പാരച്യൂട്ടിൽ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടുകയും വിനോദസഞ്ചാരി കടലിലേക്ക് വീഴുകയും ചെയ്തു. ഇതോടെ ബോട്ടിലുണ്ടായിരുന്നവർ ഭയചകിതരായി. ഇവർ ബഹളംവെക്കുന്നതും ബോട്ടിലുണ്ടായിരുന്ന ജീവനക്കാരോട് പെട്ടെന്ന് എന്തെങ്കിലും ചെയ്യാനും കടലിൽ വീണയാളെ രക്ഷിക്കാൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.

അദ്ദേഹം ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുള്ളതായും അതുകൊണ്ടുതന്നെ വെള്ളത്തിൽ പൊങ്ങിക്കിടക്കുമെന്നും ഇവർ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. അദ്ദേഹത്തെ ഉടൻതന്നെ രക്ഷപ്പെടുത്തിയതായും പരിക്കുകളൊന്നും ഇല്ലെന്നുമാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം, ടൂറിസം വകുപ്പ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിനോദസഞ്ചാരത്തിന് ഏറെ പേരുകേട്ട ഗോവയിൽ ജലവിനോദങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്. എന്നാൽ ഇത്തരം സുരക്ഷാ വീഴ്ചകൾ സഞ്ചാരികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഗോവ ടൂറിസം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

English Summary

A terrifying video of a tourist falling into the sea after a parasailing rope snapped in Goa has gone viral on social media. The incident reportedly took place at Baga Beach on Sunday. Although the tourist escaped without any injuries, the video has sparked a heated debate online regarding safety standards at popular tourist destinations. Netizens are highlighting the lack of proper maintenance and safety protocols in adventure water sports, raising concerns for the thousands of tourists who visit Goa for such activities.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News