വിമാനങ്ങള്‍ കട്ടപ്പുറത്തേക്ക്‌! യൂറോപ്പില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ഇന്ധനം തീരും; ലോകം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ; ഹോർമുസ് തടസ്സം വ്യോമയാന മേഖലയെ തകർക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ലോകം ഇന്നുവരെ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (IEA) മേധാവി ഫാത്തി ബിറോള്‍. യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടത് ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പില്‍ ഇനി കേവലം ആറ് ആഴ്ചത്തേക്ക് മാത്രമുള്ള വിമാന ഇന്ധനമാണ് അവശേഷിക്കുന്നതെന്ന് ബിറോള്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ധനമെത്തുന്നത് പുനഃസ്ഥാപിച്ചില്ലെങ്കില്‍ വ്യോമയാന മേഖലയില്‍ വലിയ തകര്‍ച്ചയുണ്ടാകും.

പല നഗരങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ റദ്ദാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളെയാകും ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇത് ലോക സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുന്നതിനും പണപ്പെരുപ്പം കുതിച്ചുയരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഊര്‍ജ്ജ പ്രതിസന്ധി ആഗോള വ്യാപകമായി എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് അദ്ദേഹം വരച്ചുകാട്ടുന്നത്.

‘മുമ്പ് ‘ഡയര്‍ സ്‌ട്രെയ്റ്റ്സ്’ എന്ന പേരില്‍ ഒരു സംഗീത ഗ്രൂപ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാണ് . ഇത് ലോക സമ്പദ്വ്യവസ്ഥയില്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്,’ അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ‘ഇത് എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ, അത്രത്തോളം അത് ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയെയും പണപ്പെരുപ്പത്തെയും ദോഷകരമായി ബാധിക്കും,’ അദ്ദേഹം പറഞ്ഞു. പെട്രോളിനും ഗ്യാസിനും വൈദ്യുതിക്കും വില വര്‍ദ്ധിക്കുന്നതിലൂടെ ഇതിന്റെ ആഘാതം പ്രകടമാകും. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഇത് മറ്റുള്ളവിടങ്ങളേക്കാള്‍ ഗുരുതരമായിരിക്കും,’ ബിറോള്‍ കൂട്ടിച്ചേര്‍ത്തു.

മധ്യേഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജത്തെ ആശ്രയിക്കുന്ന ജപ്പാന്‍, കൊറിയ, ഇന്ത്യ, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളെയാകും ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അതിനുശേഷം ഇത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിക്കും.’ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ യൂറോപ്പിന്റെ കാര്യത്തില്‍, ‘വിമാന ഇന്ധനത്തിന്റെ കുറവ് മൂലം ചില നഗരങ്ങള്‍ക്കിടയിലുള്ള സര്‍വീസുകള്‍ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ നമുക്ക് ഉടന്‍ കേള്‍ക്കേണ്ടി വരുമെന്ന് എനിക്ക് പറയാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.

അതേസമയം യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് പ്രതീക്ഷനിര്‍ഭരമായ ചില സൂചനകളും ഇതിനിടയില്‍ പുറത്തുവരുന്നതും ആശ്വാസകരമാണ്. യുദ്ധം സംബന്ധിച്ച കരാര്‍ ഉടന്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ഭരണകൂടം. ലെബനനുമായുള്ള വെടിനിര്‍ത്തല്‍ സാധ്യത ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ മന്ത്രിസഭ ബുധനാഴ്ച യോഗം ചേര്‍ന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്ന് ട്രംപ് അറിയിച്ചു. വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് ലെബനന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഇസ്രായേലിനും ലെബനനും ഇടയില്‍ അല്പം ആശ്വാസം നല്‍കാന്‍ ശ്രമിക്കുകയാണ്. ഇരു നേതാക്കളും സംസാരിച്ചിട്ട് ഏകദേശം 34 വര്‍ഷം പോലെ ഏറെ കാലമായി. അത് നാളെ സംഭവിക്കും. നല്ലത്!’ എന്നായിരുന്നു ബുധനാഴ്ച രാത്രി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി ട്രംപ് പ്രതികരിച്ചത്. എന്നാല്‍ ഇസ്രായേലും ലെബനനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വ്യാഴാഴ്ച നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചെങ്കിലും, ഇത്തരമൊരു പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ബെയ്‌റൂട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ, ദക്ഷിണ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ പ്രദേശം മുഴുവന്‍ പുകപടലങ്ങളാല്‍ മൂടി. ഈ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാന പാലവും ഇസ്രായേല്‍ തകര്‍ത്തു.

എന്നാല്‍ ഇതിനിടയില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാനു മുന്നറിയിപ്പ് നല്‍കി, ‘ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മുന്നറിയിപ്പ്. ഇറാന്റെ സൈന്യം അവരുടെ നീക്കങ്ങള്‍ ‘വിവേകത്തോടെ തിരഞ്ഞെടുക്കണം’ എന്ന് പറഞ്ഞ ഹെഗ്‌സേത്ത്, അമേരിക്കയുടെ സൈനിക ശേഷി ഒന്നു വേറെ തന്നെയാണെന്ന് ടെഹ്റാനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

അതേസമയം ട്രംപിന്റെ കടന്നാക്രമണത്തിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രംഗത്തുവന്നു. കാമറൂണില്‍ വെച്ച് നടത്തിയ പ്രസം ഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ലോകം ‘ഒരുപിടി സ്വേച്ഛാധിപതികളാല്‍ നശിപ്പിക്കപ്പെടുകയാണെന്നായിരുന്നു അദ്ദേഹംത്തിന്റെ പരോക്ഷ വിമര്‍ശനം യുദ്ധങ്ങളെ ന്യായീകരിക്കാന്‍ മതപരമായ ഭാഷ ഉപയോഗിക്കുന്ന നേതാക്കളെയും അപലപിച്ചു. നിലവിലെ രീതിയില്‍ നിന്ന് ലോകം ‘നിര്‍ണ്ണായകമായ ഒരു മാറ്റം’ വരുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

IEA chief Fatih Birol warned that the world is facing its worst-ever energy crisis, with the closure of the Strait of Hormuz threatening global aviation and economic growth. While US President Donald Trump expressed hope for a ceasefire deal between Israel and Lebanon, tensions remain high as regional conflicts continue to disrupt fuel supplies. The energy shortage is expected to hit Asian countries like India and China first, leading to skyrocketing inflation and potential service cancellations in the aviation sector.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News