24.9 C
Kottayam
Monday, June 8, 2026

കാർത്തിക് സൂര്യയുമായി വിവഹത്തിലേക്കോ? മറുപടിയുമായി ​ഗ്ലാമി ​ഗം​ഗ

Must read

കൊച്ചി:യൂട്യൂബ് വ്ലോ​ഗിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ​ഗ്ലാമി ​ഗം​ഗ. ഒരുപാട് പ്രതിസന്ധികളും കഷ്ടതകളും പ്രയാസങ്ങളുമൊക്കെ തരണം ചെയ്താണ് ​ഗ്ലാമി ​ഗം​ഗ ഇന്ന് ഈ നിലിയിൽ എത്തിയത്. യൂട്യൂബ് വീഡിയോകളിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. യൂട്യൂബ് വരുമാനത്തിലൂടെ സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് ​ഗ്ലാമി ​ഗം​ഗ.

തന്റെ വിശേഷങ്ങൾ യൂട്യൂബിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. അത് പോലെ ആരാധകർക്ക് ചോദിക്കാനുള്ള കാര്യങ്ങൾ ചോ​ദിക്കാൻ ക്യൂ ആന്റ് എ സെ​ഗ്മെന്റ് താരം നടത്താറുണ്ട്. ഇപ്പോൾ ക്യൂ ആന്റ് എയിലൂടെ ആരാധകരുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകിയിരിക്കുകയാണ് ​ഗ്ലാമി ​ഗം​ഗ. വീട് പണിയെക്കുറിച്ച് പറയുന്നുണ്ട്. ഓണത്തിന് മുൻപ് പുതിയ വീട്ടിലേക്ക് കയറി താമസിക്കാൻ ആവില്ലെന്നാണ് ​ഗ്ലാമി പറയുന്നത്.

വിജയ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോഴും പൂർണമായും വിജയത്തിലെത്തി എന്ന് വിശ്വസിക്കുന്നില്ലെന്നു നിങ്ങൾ വീഡിയോയിൽ കാണുന്നത് തന്റെ സന്തോഷമുള്ള നിമിഷങ്ങൾ മാത്രമാണെന്നും അതിന് പിന്നിൽ താനിപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചിന്തിക്കാൻ പോലും കഴിയില്ല എന്നാണ് ​ഗ്ലാമി ​ഗം​ഗ പറയുന്നത്.

സൗഹൃദത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പ്രണയ ​ഗോസിപ്പുകൾക്കും ഗം​ഗ മറുപടി പറയുന്നുണ്ട്. ​ഗ്ലാമി പ്രണയത്തിലാണോ എന്ന ചോദ്യമാണ് ഇടയ്ക്കിടെ ചോദിക്കാറുള്ളത്. എനിക്ക് പത്ത് പറയാനുണ്ട് എന്ന് പറഞ്ഞാണ് പ്രണയ ​ഗോസിപ്പുകൾക്ക് മറുപടി നൽകുന്നത്. കാർത്തിക് സൂര്യയുമായുള്ള ബന്ധത്തെക്കുറിച്ചും വിവാഹം കഴിക്കുമോ എന്നും കമന്റ്സും വരുന്നുണ്ട്.

- Advertisement -

കാർത്തിക് ഏട്ടൻ എനിക്ക് വല്യേട്ടനെ പോലെയാണ്. മലപ്പുറത്ത് വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് മുതൽ കാർത്തിക്ക് ഏട്ടൻ എനിക്ക് തരുന്നത് ഒരു സഹോദര സ്നേഹമാണ്. അത് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. അങ്ങനെ തന്നെയാണ് തിരിച്ചും. പിന്നെ അരവിന്ദ് ഏട്ടനുമായി കമ്മിറ്റഡാണോ എന്നാണ് ചോദ്യം.

- Advertisement -

എന്റെ സുഹൃത്തുക്കൾക്കൊപ്പം ഞാൻ ചിരിച്ച് കളിച്ച് സന്തോഷിച്ചിരുന്നാൽ അതിനർത്ഥം കമ്മിറ്റഡ് ആണ് എന്നാണോ? ഇവരെല്ലാവരുമായി നല്ല സൗഹൃദമാണ്. നിലവിൽ ഞാൻ‌ കമിറ്റഡല്ല.

അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളോട് പറയും. മറച്ച് വെച്ച് ഒളിച്ചോടി പോവുകയൊന്നുമില്ല, ​ഗ്ലാമി പറഞ്ഞു. പണത്തിന് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ അല്ല താൻ യൂട്യൂബ് ചാനൽ‌ തുടങ്ങിതെന്നും വീഡിയോ ക്ലിക്കായ ശേഷം വീണ്ടും വീണ്ടും ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ​ഗ്ലാമി ഗം​ഗ മുൻപ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week