ആലുവയില്‍ കാമുകനെ മയക്കിക്കിടത്തി രണ്ടു കുട്ടികളുടെ മാതാവായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി

ആലുവ: കാമുകനെ മയക്കിക്കിടത്തി രണ്ടു കുട്ടികളുടെ മാതാവായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി. ആലുവയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുകയായിരുന്ന 55 കാരനെ കബളിപ്പിച്ചാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയത്.

ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് താമസിക്കുന്നതിനിടയിലാണ് 48 കാരിയായ മധ്യവയസ്‌കയുമായി പ്രണയത്തിലാകുന്നത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 മണിയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്‌സി തുടങ്ങിയവയും പഴ്‌സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് ബിനാനിപുരം പോലീസിന്റെ ഇടപെടല്‍ മൂലം വീട്ടുപകരണങ്ങള്‍ ഇയാള്‍ക്ക് തിരിച്ചു കിട്ടിയെങ്കിലും പണം തിരികെ നല്‍കാന്‍ കാമുകി തയ്യാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News