News

സ്‌കൂട്ടിയില്‍ ഇടിച്ചു; ഡെലിവറി ബോയിയെ ചെരുപ്പ് ഊരി അടിച്ച് യുവതി! സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും അടി നിര്‍ത്തിയില്ല; വീഡിയോ

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പ് ഊരി അടിച്ച് യുവതി. വ്യാഴാഴ്ച വൈകുന്നേരം ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിന് സമീപമാണ് സംഭവം നടന്നത്. പെണ്‍കുട്ടി മര്‍ദിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടി തന്റെ സ്‌കൂട്ടറില്‍ ചൗക്കില്‍ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം, ഡെലിവറി ബോയ് റോംഗ് സൈഡില്‍ നിന്നുമെത്തി പെണ്‍കുട്ടിയുടെ സ്‌കൂട്ടിയില്‍ ഇടിച്ചു.

ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി നിലത്ത് വീണു, അതിനുശേഷം അവള്‍ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു. സമീപവാസികള്‍ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആരെയും കൂട്ടാക്കാതെ അടി തുടരുകയായിരുന്നു.

എന്നാല്‍ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം. വിഷയത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഓംതി പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് എസ്പിഎസ് ബാഗേല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button