NationalNews

അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കിയ നിലയിൽ

ആഗ്ര: അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കി. ആഗ്ര ജില്ലയിലെ പ്രതാപ് പുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫത്തേബാദ് പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തി നിയമപരമായ നടപടികള്‍ സ്വീകരിച്ചതായും സഹോദരിയും സഹോദരനും തമ്മില്‍ വഴക്കിട്ടതായി അയല്‍വാസികള്‍ അറിയിച്ചതായും പൊലീസ് പറയുകയുണ്ടായി.

പത്തുവയസുകാരി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്എസ്പി പറയുകയുണ്ടായി. ശനിയാഴ്ച വൈകുന്നേരം സഹോദരനും സഹോദരിയും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button