ചികില്‍സാ കേന്ദ്രത്തില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; മോന്‍സനെതിരെ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

കൊച്ചി: തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. വീട്ടിലെ ചികില്‍സാ കേന്ദ്രത്തില്‍ വെച്ച് മോന്‍സന്‍ നിരവധി തവണ പീഡിപ്പിച്ചു. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

മോന്‍സന്‍ മാവുങ്കലിനെതിരെ പോക്സോ കേസ്പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ മോന്‍സന്റെ വീട്ടിലെ ഗുണ്ടകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടില്‍ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് മോന്‍സന്‍ ലൈംഗികമായി പീഡിപ്പിച്ചത്.

കുട്ടിയുടെ മാതാവ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഈ കേസ് മോന്‍സന്റെ മറ്റു കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.പെണ്‍കുട്ടിക്ക് തുടര്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കാം എന്ന വാഗ്ദാനം നല്‍കി കലൂരിലെ വീട്ടില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം.

ഭയം മൂലം ഇത്രയും നാള്‍ സംഭവം മറച്ചു വയ്ക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.നേരത്തെ ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് മോന്‍സന്‍ ഇടപെട്ടു എന്നുകാണിച്ച് യുവതി പരാതിയുമായി രംഗത്ത് എത്തിയിരുന്നു. മോന്‍സനുമായി അടുപ്പമുള്ളവരെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News