ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് ചാടിയ 15 കാരി മരിച്ചു; സ്‌കൂള്‍ ബാഗും ഷൂസും ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ പെൺകുട്ടി മരിച്ചു. വൈകിയത് 6 മണിയോടെയാണ് സംഭവം. നിലത്തു വീണ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്ന് ഇരിക്കുന്ന ഷോപ്പിം​ഗ് കോപ്ലക്സിന്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് ഈ പെൺകുട്ടി താഴേക്ക് വീണത്. ശബ്ദം കേട്ട് ഷോപ്പിം​ഗ് കോംപ്ലക്സിൽ നിന്നുള്ള ആളുകൾ വന്ന് നോക്കുമ്പോഴാണ് പെൺകുട്ടി ഇവിടെ വീണുകിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാലരാമപുരം സ്വദേശിയായ പെൺകുട്ടിയാണ് ഇതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

അത് സമയം പെൺകുട്ടിയുടെ പേരടക്കമുള്ള  കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. പെൺകുട്ടി എങ്ങനെ ഇവിടെ എത്തി എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. സംഭവസ്ഥലം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. അന്വഷണം ആരംഭിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News