തായ്‌ലൻഡ് കഞ്ചാവുമായി പെൺകുട്ടിയും സുഹൃത്തും പിടിയിൽ,ലഹരി കൂടും

തിരുവനന്തപുരം: പാറശാലയിൽ അന്തർസംസ്ഥാന സ്വകാര്യ ബസിലെ യാത്രക്കാരിൽ നിന്നും തായ്‌ലാൻഡ് കഞ്ചാവ് പിടികൂടി. കവടിയാർ സ്വദേശി വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസും ആന്റി നാർക്കോട്ടിക് ടീമും നടത്തിയ പരിശോധനയിലാണ് തായ്ലൻഡ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്.

ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസിലെ യാത്രക്കാരായിരുന്നു കവടിയാർ സ്വദേശി വരുൺ ബാബുവും ചുള്ളിമാനൂർ സ്വദേശി വിനിഷയും. പരശുവയ്‌ക്കലിൽ വച്ച് ബസ് തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഇവരുടെ ബാഗിനുള്ളിൽ ഒളിപ്പിച്ചിരുന്ന തായ്‌ലൻഡ് കഞ്ചാവ് കണ്ടെടുത്തത്.

20 ഗ്രാമോളം തായ്‌ലൻഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്. വിപണിയിൽ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പൊലീസ് അറിയിച്ചു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. വരുൺ ബാബു മുൻപും ലഹരിക്കടത്തു കേസിലെ പ്രതിയാണ്. വിനിഷയ്‌ക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News