കോയമ്പത്തൂര്‍: പതിവുപോലെ ജീവനക്കാരായ ഗിരീഷും ബൈജുവും വീണ്ടും കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയില്‍ എത്തി. സ്‌റ്റേഷന്‍ മാസ്റ്റര്‍ റാക്കും പാസഞ്ചര്‍ ചാര്‍ട്ടും കൈമാറിയില്ല.സഹപ്രവര്‍ത്തകര്‍ വ്തുമ്പിക്കരഞ്ഞുകൊണ്ടിരുന്നു. പതിവു സമയം കഴിഞ്ഞ് ഏറെ സമയം പിന്നിട്ടിട്ടും വോള്‍ വോ മള്‍ട്ടി ആക്‌സിലിന് ഇന്ന് യാത്രയുമില്ലായിരുന്നു. മിനിയാന്ന് തിരിച്ച യ്ാത്രയ്ക്ക് ശേഷം മടങ്ങി എത്തിയ ഇരുവരെയും കാണാന്‍ ജില്ലാ കളക്ടറും നൂറുകണക്കിനാളുകളും ബസ് സ്‌റ്റേഷനിലെത്തി.
ബസ്‌റ്റേഷനിലെ പൊതു ദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി യാത്രകളിലെ ഉറ്റകൂട്ടുകാര്‍ ഇനി അവസാനയാത്ര രണ്ടായി തുടങ്ങും. ബൈജുവിന്റെ മൃതദേഹം രാവിലെ പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിയ്ക്കും.ഗീരീഷിന്റേത് എസ്.എന്‍.ഡി.പി ശ്മശാനത്തിലും.
അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂര്‍ അരിമ്പൂര്‍ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവും സര്‍ക്കാര്‍ വഹിക്കും.
തമിഴ്നാട്ടിലെ തിരുപ്പൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തില്‍പ്പെട്ടത്. കൊച്ചിയില്‍നിന്ന് ടൈല്‍സുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. ഡിവൈഡറില്‍ കയറി എതിര്‍വശത്തുകൂടി വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു