NationalNewsRECENT POSTS
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണം; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യ കുറക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
എല്ലാ സമുദായങ്ങള്‍ക്കിടയിലും ഇത് പ്രാവര്‍ത്തികമാക്കണം. ജനനനിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു മത വിഭാഗത്തിനും ഇളവുകള്‍ നല്‍കരുത്. ജനസംഖ്യാ വിസ്ഫോടനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും സാമൂഹ്യ ഐക്യത്തെയും വിഭവങ്ങളെയും ദേഷകരമായി ബാധിക്കുന്നുണ്ട്. മതപരമായ തടസങ്ങളാണ് ഇത് അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് വിഘാതമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News