കാര്യവട്ടം: ശ്രീലങ്കയ്‌ക്കെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 44 ഓവര്‍ പിന്നിടുമ്പോൾ പൂര്‍ത്തകരിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സ് നേടിയിട്ടുണ്ട്.
പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്.
85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി ശ്രേയസ് അയ്യര്‍ക്കൊപ്പം നിലവില്‍ ക്രീസില്‍ തുടരുന്നുണ്ട്. സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്‌മാന്‍ ഗില്ലിനേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയുമാണ് ഇന്ത്യക്ക് നഷ്‌ടമായത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News