സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യസൗഖ്യം നേര്‍ന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് കൂടുതല്‍ ശക്തിയോടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ കോടിയേരിക്ക് സാധിക്കട്ടെയെന്ന് ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ഹൃദയംകൊണ്ട് സംസാരിക്കുകയും മനുഷ്യപ്പറ്റോടെ ഇടപെടുകയും ചെയ്യുന്ന അടിമുടി ജനകീയനായ നേതാവാണ് കോടിയേരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എനിക്ക് ഏറെ ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ശ്രീ. കൊടിയേരി ബാലകൃഷ്ണന്‍. ഹൃദയംകൊണ്ട് സംസാരിക്കുകയും മനുഷ്യപ്പറ്റോടെ ഇടപെടുകയും ചെയ്യുന്ന അടിമുടി ജനകീയനായ നേതാവ്. സഖാവിനെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് കൂടുതല്‍ ശക്തിയോടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ സഖാവിന് സാധിക്കട്ടെ. പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ടാകും.”-ബിഷപ്പ് കൂറിലോസ് പറഞ്ഞു.
കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരിയെ ക്ഷീണിതനായി കണ്ടത്. ഇതിന് പിന്നാലെ കോടിയേരിയെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കോടിയേരിക്ക് നേരെ അധിക്ഷേപ കമന്റുകളുമായി ഒരു വിഭാഗം എത്തിയത്. കോടിയേരിയുടെ ആരോഗ്യസ്ഥിതിയെ പരിഹസിച്ചും ശാപവാക്കുകളുമായാണ് ഇവര്‍ കമന്റുകള്‍ നടത്തിയത്.