33.4 C
Kottayam
Monday, May 6, 2024

കൊവിഡ് രോഗികളില്‍ വൈറഫിന്‍ ഉപയോഗിക്കുന്നതിന് അനുമതി

Must read

ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍ വൈറഫിന്‍ ഉപയോഗിക്കുന്നതിന് ഡിസിജിഐ അനുമതി നല്‍കി. ഗുരുതരമല്ലാത്ത കൊറോണ വൈറസ് അണുബാധയുള്ളവരെ ചികിത്സിക്കുന്നതിനായി വൈറഫിന്റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിനാണ് അനുമതി.

കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മരുന്നിന് അനുമതി നല്‍കിയത്. ഹെപ്പറ്ററ്റിസ് സി ബാധിച്ചവര്‍ക്ക് ഉപയോഗിച്ച് വരുന്ന വൈറഫിന്റെ ഒരു ഡോസ് കൊവിഡ് ചികിത്സയ്ക്കു ഫലപ്രദമാണെന്നും രോഗമുക്തി വേഗത്തിലാക്കുമെന്നും സിഡസ് കാഡില അവകാശപ്പെടുന്നു.

രാജ്യത്തെ 25 ഓളം കേന്ദ്രണങ്ങളില്‍ ഇത് സംബന്ധിച്ച് പരീക്ഷണം നടത്തിയിരുന്നു. മരുന്ന് നല്‍കി ഏഴ് ദിവസത്തിനകം രോഗം ഭേദമായതായി കണ്ടു. വൈറസ് ബാധയുടെ തീവ്രത കുറഞ്ഞ രോഗികള്‍ക്കാണ് മരുന്ന് കൂടുതല്‍ ഫലപ്രദമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week