ബെര്‍ലിന്‍: പശ്ചിമ ജര്‍മ്മനിയിലെ ഹെര്‍ഡെക്കെയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയറെ കുത്തിപ്പരിക്കേല്‍പ്പിച്ച് അക്രമികള്‍. 57-കാരിയായ ഐറിസ് സ്റ്റാള്‍സരാണ് സ്വന്തം വസതിക്ക് സമീപം ആക്രമണത്തിന് ഇരയായത്. തെരുവില്‍ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഘം യുവാക്കള്‍ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. കുത്തേറ്റതിന് ശേഷം സ്റ്റാള്‍സര്‍ വലിഞ്ഞിഴഞ്ഞ് വസതിയില്‍ അഭയം തേടുകയായിരുന്നു. സ്റ്റാള്‍സറിന് കഴുത്തിലും വയറ്റിലും ഗുരുതരമായി കുത്തേറ്റിട്ടുണ്ടെന്ന് ബില്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും, നിലവില്‍ ആരുടെയും പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


