ഇസ്ലാമാബാദ്: പാക് സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് പരിപാടി അവതരിപ്പിക്കുന്നത് വിലക്കേര്‍പ്പെടുത്തി. പാക് മാധ്യമമായ ജിയോ ടിവിയാണ് ക്യാപ്പിറ്റല്‍ ടോക്ക് എന്ന ചര്‍ച്ചയുടെ അവതാരകനായ ഹമീദ് മിറിന് വിലക്കേര്‍പ്പെടുത്തിയത്. ജിയോ ടിവിയുടെ നടപടി കാരണം ഇമ്രാന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ്.
അടുത്തിടെ അജ്ഞാത സംഘം മിറിന്റെ സഹപ്രവര്‍ത്തകനായ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാക് സര്‍ക്കാരിനെതിരെ മിര്‍ വിമര്‍ശനം ഉന്നയിച്ചത്.
ഇമ്രാന്‍ സര്‍ക്കാരിന്റെ ഭരണത്തെ പരിഹസിച്ച അദ്ദേഹം സൈന്യത്തെ വിമര്‍ശിക്കുകയും, സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താല്‍ ചാനലിന്റെ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം തന്നെ പുറത്താക്കുന്നത് ആദ്യത്തെ സംഭവമല്ലെന്ന് മിര്‍ പ്രതികരിച്ചു.