28.9 C
Kottayam
Friday, May 3, 2024

കാണാൻ സണ്ണി ലിയോണിനെ പോലെയുണ്ടല്ലോ, ഗായത്രി സുരേഷ് നൽകിയ മറുപടി

Must read

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു താരം പിന്നീട്. ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. പ്രണവ് മോഹൻലാലിനെ തനിക്ക് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും ഗായത്രി സുരേഷ് പറഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. പിന്നീട് താരം നൽകിയ അഭിമുഖങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഗായത്രിയെ വിവാഹം ചെയ്താൽ പ്രണവിന്റെ ജീവിതം നശിച്ചുപോകും എന്നു പറയുന്നവരോട് ഗായത്രിക്ക് പറയുവാൻ ഉള്ളത് എന്താണ് എന്ന് അറിയുമോ? “അവർക്ക് അങ്ങനെ തോന്നുന്നത് തെറ്റൊന്നും പറയാൻ സാധിക്കില്ല. അവർക്ക് എന്നെ അടുത്തറിയില്ല. പുറത്തുനിന്നും നോക്കുന്ന ഒരാൾക്ക് എന്നെ ഇഷ്ടപ്പെടണം എന്നില്ല. ഞാൻ വേണമെന്ന് കരുതി ക്യൂട്ട് ആവാൻ ശ്രമിക്കുന്നതാണ് എന്നൊക്കെയാണ് ചിലർ പറയുന്നത്. എന്നാൽ ഇതാണ് എൻറെ യഥാർത്ഥ സ്വഭാവം” – ഗായത്രി സുരേഷ് പറയുന്നു.

താഴത്തെ കാണാൻ സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് പലരും പറയാറുണ്ട്. ഇതിനോട് താരം പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നറിയുമോ? “മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ശ്രുതി എന്നായിരുന്നു അവളുടെ പേര്. എന്നെ കാണാൻ സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് അവളാണ് ആദ്യമായി പറഞ്ഞത്. ആ സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. എന്ന് കരുതി ഭയങ്കരമായി തോന്നിയിട്ട് ഒന്നുമില്ല. മാത്രമല്ല ഇത് ഞാൻ തള്ളിയത് ഒന്നുമല്ല” – ഗായത്രി സുരേഷ് പറയുന്നു.

അതേസമയം ബിഗ് ബോസ് മത്സരത്തെ പറ്റിയും താരം വാചാലയായി. ബിഗ് ബോസ് വളരെ മികച്ച ഒരു പ്ലാറ്റ്ഫോമാണ് എന്നും അവസരം കിട്ടിയാൽ അവിടെ പോകും എന്നും എന്നാൽ ആളുകളുടെ പ്രതീക്ഷയ്ക്കൊക്കെ തനിക്ക് ഉയരാൻ പറ്റുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ബിഗ് ബോസ് പ്ലാറ്റ്ഫോമിൽ എന്തുവേണമെങ്കിലും സംഭവിക്കാം എന്നും അത് ഒരുപക്ഷേ നല്ലതും അല്ലെങ്കിൽ ഭയങ്കര മോശവുമായി മാറിയേക്കാം എന്നുമാണ് ഗായത്രി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week