EntertainmentKeralaNews

സീരിയല്‍ അഭിനയം നിര്‍ത്തിയതെന്തുകൊണ്ട്? തുറന്ന്‌പറഞ്ഞ് ഗായത്രി

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്ത് തരംഗമായി മാറിയ പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ പ്രേക്ഷകര്‍ അങ്ങനെ പെട്ടെന്നൊന്നും മറക്കില്ല. ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പരസ്പരം അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് അവസാനിച്ചത്.

സീരിയലിന് പിന്നാലെ ഗായത്രി സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുവാന്‍ ഗായത്രിക്ക് ഭാഗ്യം ലഭിച്ചു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം അവസരം ലഭിച്ചത് ലോട്ടറിയടിച്ചതിന് തുല്യമാണെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞത്.

ചിത്രത്തില്‍ സീന എന്ന ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ താന്‍ നായികയല്ല എന്നും എങ്കിലും വളരെ പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞിരുന്നു. സീരിയലുകളില്‍ തുടര്‍ന്ന് അഭിനയിക്കാത്തതിന്റെ കാരണം താരമിപ്പോള്‍ വെളിപ്പെടുത്തുകയാണ്.

താരത്തിന്റെ വാക്കുകള്‍:

പരസ്പരം എന്ന സീരിയല്‍ വന്‍വിജയമായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു. ഇപ്പോഴും എന്നെ ആളുകള്‍ കണ്ടാല്‍ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്. എനിക്ക് വരുന്ന മെസ്സേജുകളില്‍ എല്ലാം തന്നെ ദീപ്തി ഐപിഎസ് എന്ന പേരിലാണ് എന്ന് അഭിസംബോധന ചെയ്യാറുള്ളത്.അത്രയ്ക്കും പോപ്പുലര്‍ ആയിരുന്നു ആ കഥാപാത്രം

എന്നാല്‍ പിന്നീട് സീരിയലുകളില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകള്‍ പിന്നീട് വന്നു എങ്കില്‍ പോലും അതൊന്നും ദീപ്തി ഐപിഎസ് പോലെ കാമ്പുള്ള കഥാപാത്രങ്ങള്‍ ആയിരുന്നില്ല. വന്ന ഓഫറുകള്‍ എല്ലാം തന്നെ സ്ഥിരം നമ്മള്‍ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു. എല്ലാം ഒരു ദീപ്തി ഐപിഎസ് ചായ്വ് പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഇതുകൊണ്ടാണ് ഞാന്‍ പിന്നീട് സീരിയല്‍ മേഖലയില്‍ സജീവമാകാതെ പോയതെന്ന് ഗായത്രി അരുണ്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button