NationalNews

സ്വവർഗ്ഗാനുരാഗം തുടരാൻ നിർബന്ധിച്ചു; 45 കാരനെ കൊന്ന് മൃതദേഹം കുഴിച്ചിട്ട 22 കാരൻ അറസ്റ്റിൽ

മഹാരഷ്ട്ര: സ്വവർഗ്ഗാനുരാഗം തുടരാൻ നിർബന്ധിച്ച 45 കാരനെ 22 കാരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വനത്തിൽ കുഴിച്ചിട്ടു. മുംബൈയിലെ നാഗ്‌പഡയിലാണ് സംഭവം. കേസിൽ പ്രതികളായ രണ്ട് പേരെ നാഗ്പഡ പോലീസ് അറസ്റ്റ് ചെയ്തു.

പ്രധാന പ്രതിയായ 22 കാരന് മരിച്ചയാളുമായി ലൈംഗീകബന്ധമുണ്ടായിരുന്നതായും ഇത് പിൻവലിക്കാൻ ആഗ്രഹിച്ചെങ്കിലും മരിച്ചയാൾ ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതിലുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 28 നാണ് മരണപ്പെട്ടയാളുടെ ഭാര്യ ഇയാളെ കാണാതായതായി പോലീസിൽ പരാതി നൽകുന്നത്. മരിച്ചയാൾ പലപ്പോഴും ഭാര്യയുമായി വഴക്കുണ്ടാക്കുമെന്നും അതിനാൽ കോപത്തോടെ അയാൾ വീട് വിട്ടിരിക്കാമെന്നും ഒടുവിൽ മടങ്ങിവരുമെന്നും അവർ കരുതി. എന്നാൽ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതും, ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇടപാടുകളൊന്നും നടക്കാത്തതുമാണ് പരാതി നല്കാൻ പ്രേരിപ്പിച്ചത്.

മരിച്ചയാളുടെ കോൾ ഡാറ്റ റെക്കോർഡിലൂടെ കടന്നുപോയ പോലീസ്, അയാൾ ഒരു പ്രത്യേക നമ്പറുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതായി കണ്ടു. നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തി ചോദ്യം ചെയ്തതിലൂടെയാണ് കേസിന്റെ ചുരുൾ അഴിയുന്നത്.

മരിച്ചയാളുമായി സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടതായും തുടർന്ന് സ്വവർഗ്ഗാനുരാഗബന്ധത്തിലായതായും 22 കാരൻ പോലീസിനോട് പറഞ്ഞു. ഒരു പെൺകുട്ടിയുമായി വിവാഹം കഴിക്കണമെന്ന് കുടുംബാംഗങ്ങൾ ആഗ്രഹിച്ചതിനാൽ ബന്ധം അവസാനിപ്പിക്കാൻ 22 കാരൻ ആഗ്രഹിച്ചു. എന്നാൽ മരിച്ചയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെയാണ് 45 കാരനെ കൊല്ലാൻ പ്രതിയും സുഹൃത്തും പദ്ധതിയിട്ടത്.

ഭിവണ്ടിയിലെ കാട്ടിൽ ഇരുവരും ഒരു കുഴി കുഴിച്ച് 45 കാരനെ ഒരു പാർട്ടിക്ക് വിളിച്ചു. ഇയാൾ മദ്യപിച്ച ബോധം കേട്ടപ്പോൾ 22 കാരൻ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും കുഴിച്ചിടുകയുമായിരുന്നു. ഭിവണ്ടി വനത്തിൽ നിന്ന് മൃതദേഹം പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി സെപ്റ്റംബർ 19 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button