ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയർത്തിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി.
ഭീഷണിപ്പെടുത്തിയവരെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് സെൻട്രൽ ഡി.സി.പി ശ്വേത ചൗഹാൻ അറിയിച്ചു.ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടിയ ഗംഭീർ 2018-ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 2019-ൽ അദ്ദേഹം കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News