കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്, രണ്ട് കിലോ പിടിച്ചു, അറസ്റ്റ്

തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ഊരൂട്ടുകല സ്വദേശി  മൊട്ട രാഖീഷ് എന്ന് വിളിക്കുന്ന രാഖേഷ് (32) ആണ് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. പാറശ്ശാലയിൽ നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രികനായിരുന്നു രാഖേഷ്.

 മുമ്പും കഞ്ചാവ് കടത്തിയതിന് ഇയാളെ പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ദേശീയപാതയിലെ അമരവിള ചെക്പോസ്റ്റിൽ കെഎസ്ആർടിസി ഓർഡിനറി ബസ്സിൽ പരിശോധനക്കിടയാണ് കഞ്ചാവ് കണ്ടെത്തിയത്.

അമരവിള ചെക്പോസ്റ് സിഐ സന്തോഷ് എസ.കെ ,എസ്‌ഐ പ്രശാന്ത് ,അജികുമാർ ,നോഗു ,വിനോദ് സതീഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രിതുമസ് ,ന്യൂ ഈയർ കാലത്തു കഞ്ചാവ് കടത്തു നിയന്ദ്രിക്കാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട് .

എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധന ശക്തമായതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നു എന്ന് പരാതിയും ഉയർന്നിട്ടുണ്ട്. മയക്കു മരുന്ന് കടത്തു കൂടുന്നതിനാൽ ജനങ്ങൾ സഹകരിക്കണമെന്ന്  സിഐ സന്തോഷ് കുമാർ ആവശ്യപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News