24.1 C
Kottayam
Friday, June 5, 2026

കപ്പല്‍ ഡ്യൂട്ടിയ്ക്കിടെ സഹപ്രവർത്തകർക്കൊപ്പം കഞ്ചാവ് വലിക്കണം: നേവി ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി

Must read

ആലപ്പുഴ : ജില്ലയിൽ ലഹരി മാഫിയക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. കഴിഞ്ഞ ഏഴാഴ്ചയ്കക്കം 134കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 142 പേരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിൽ ലഹരി ഇടപാടുകാർ തമ്മിലുള്ള കുടിപ്പകയിൽ വീട് കയറി അക്രമമുൾപ്പെടെയുള്ള സംഭവങ്ങൾ അടുത്തിടെ അരങ്ങേറിയിരുന്നു.

ജില്ലയിൽ രണ്ടിടങ്ങളിൽ അന്ത‌ർ സംസ്ഥാന ബന്ധമുള്ള ലഹരി മാഫിയ തലവൻമാരും ഗുണ്ടാ സംഘങ്ങളും സംഗമിക്കുകയും ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ലഹരി സംഘത്തിനെതിരെ ശക്തമായ നടപടി ജില്ലാ പൊലീസ് സ്വീകരിച്ചത്. ആലപ്പുഴ ജില്ല നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകുന്നത്.

സായുധരായി എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ലഹരി മാഫിയയുടെ പ്രവർത്തനം

 പൊലീസാണെന്ന് അറിഞ്ഞിട്ടും നേവി ഉദ്യോഗസ്ഥൻ പെപ്പർ സ്പ്രേ പ്രയോഗിക്കാനൊരുമ്പെട്ടു

- Advertisement -

 കൈനകരിയിൽ കഞ്ചാവ് പിടികൂടിയ പൊലീസുകാർക്ക് നേരെ വാഹനം ഓടിച്ച് കയറ്റാൻ ശ്രമമുണ്ടായി

- Advertisement -

കഞ്ചാവ് പിടികൂടാനെത്തിയ ഡാൻസഫ് ടീമിനു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച നേവി ഉദ്യോഗസ്ഥൻ സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന സംഘത്തിൽപ്പെട്ടയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. വിശാഖ പട്ടണത്തുനിന്നാണ് നേവി ഉദ്യോഗസ്ഥനായ അനിൽബാബുവിന് കഞ്ചാവ് ലഭിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അവധി കഴിഞ്ഞ് ഡ്യൂട്ടിയ്ക്ക് പോകുമ്പോൾ തനിക്കും സഹപ്രവർത്തകർക്കും ഷിപ്പിൽ വച്ച് ഉപയോഗിക്കുന്നതിനായി കരുതിയതാണെന്നാണ് ഇയാളുടെ മൊഴിയെങ്കിലും പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. കഞ്ചാവ് കടത്തുകാരുടെയോ കച്ചവടക്കാരുടെയോ ഏജന്റായി ഇയാൾ പ്രവർത്തിച്ചിരുന്നോയെന്ന് കണ്ടെത്താൻ ഫോൺ കോൾ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.

(ജനുവരി 17 മുതൽ)

- Advertisement -

കേസുകൾ – 134

അറസ്റ്റിലായ പ്രതികൾ – 142

കഞ്ചാവ് – 5.340 കിഗ്രാം

എം.ഡി.എം.എ – 16.62 ഗ്രാം

ഹെറോയിൻ – .05 ഗ്രാം

ഹാൻസ് – 1392 പായ്ക്കറ്റ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week