25.4 C
Kottayam
Sunday, May 19, 2024

വീട്ടു​പ​രി​​സ​ര​ത്ത് ചെടിച്ചട്ടിയിൽ കഞ്ചാ​വ് ​വളർത്തിയ യു​വാ​വ് അ​റ​സ്റ്റിൽ

Must read

ആ​ല​പ്പു​ഴ: വീട്ടു​പ​രി​​സ​ര​ത്തു ക​ഞ്ചാ​വ് ചെ​ടി​വ​ള​ർ​ത്തി​യ യു​വാ​വിനെ പൊലീസ് അ​റ​സ്റ്റ് ചെയ്തു. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കൊ​ട്ടാ​ര​ത്തിൽ​പു​ഴ കി​ഴ​ക്കേ​തി​ൽ പ്ര​ശാ​ന്താ​ണ്​ (31) അ​റ​സ്റ്റി​ലാ​യ​ത്. നാ​ലു​മാ​സ​മാ​യി ഇ​യാ​ൾ ത​ന്റെ വീ​ടി​ന്റെ പി​ൻ​വ​ശ​ത്ത് ര​ഹ​സ്യ​മാ​യി ചെ​ടി​ച്ച​ട്ടി​യി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കഞ്ചാവ് ഒ​ന്ന​ര മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ള​ർ​ന്നതായി പൊലീസ് പറഞ്ഞു.

ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ന്നാ​ർ പൊ​ലീ​സ് എ​സ്. ​എ​ച്ച്. ​ഒ ജോ​സ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. ​ഐ​മാ​രാ​യ സി. ​എ​സ്. അ​ഭി​രാം, ശ്രീ​കു​മാ​ർ, സു​രേ​ഷ്, എ. ​എ​സ്. ​ഐ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, ബി​ന്ദു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സാ​ജി​ദ്, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, ഹ​രി​പ്ര​സാ​ദ്, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഗി​രി​ജ, ആ​ല​പ്പു​ഴ ജി​ല്ല ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കഴിഞ്ഞ ദിവസം പാലക്കാടും കഞ്ചാവും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് വില്ലേജിൽ വാഴൂർ ദേശത്ത് പാറക്കാടൻ  വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ അബ്ദുൾ മെഹറൂഫ് (26), ആറ്റാശ്ശേരി ദേശത്ത് പൂച്ചങ്ങൽ വീട്ടിൽ ഹംസ മകൻ ഷെമീർ അലി (30),  കുനിയംകാട്ടിൽ വീട്ടിൽ വീരാൻകുട്ടി മകൻ ഷാഹുൽ ഹമീദ്  (30), കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസപ്പ  മകൻ മുഹമ്മദ് ജംഷീർ ( 35), ആറ്റാശ്ശേരി ദേശത്ത് കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ഷെമീർ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  മയക്ക് മരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച വൈക്കുകളും കാറുമടക്കം നാല് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week