24.6 C
Kottayam
Friday, June 5, 2026

പ്രണയം നടിച്ച് 17 കാരിയെ ലോഡ്ജിലെത്തിച്ചു, വീഡിയോ പകർത്തി കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു, 3 പേർ പിടിയിൽ

Must read

ബെംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനരയാക്കിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 17 കാരിയായ ദളിത് പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ണ്ഡ്യയിലെ മദ്ദൂരിൽ 4നാണ് കേസിന് ആസ്പദമായ ദാരുണമായ പീഡനം നടന്നത്.

പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പെൺകുട്ടിയുടെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പെൺകുട്ടിയെ പ്രണയം നടിച്ച് കെണിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.  പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ മാണ്ഡ്യയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡീപ്പിച്ചു.  ശേഷം സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. 

ബലാത്സംഗം ചെയ്യുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ച ശേഷം പ്രതികൾ ഇതു കാണിച്ച് പെൺകുട്ടിയെ നിരന്തരം  ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാള്‍ വീഡിയോ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുന്നത് തുടർന്നു. ഒടുവിൽ ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി മാതാപിതാക്കളോട് സംഭവം തുറന്നു പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കള്‍ പൊലീസിൽ പരാതി നൽകി. പരാതിയിൽ പോക്സോ വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തി വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മാണ്ഡ്യ പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week