24.1 C
Kottayam
Sunday, June 7, 2026

പോലീസ് കസ്റ്റഡിയിലിരിക്കെ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സ്വകാര്യ ചാനലിന് അഭിമുഖം നൽകി; പോലീസ് മേധാവിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

Must read

ചണ്ഡിഗഢ്: പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. പഞ്ചാബ് സർക്കാരിന്റേതാണു നടപടി. ഡിഎസ്പി ഗുർഷേർ സിങ്ങ് സന്ധുവിനെയാണ് അഭ്യന്തര മന്ത്രാലയം പിരിച്ചുവിടാൻ ഉത്തരവ് നൽകുകയായിരുന്നു.

ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗുർകീറത് കിർപാൽ സിങ് ആണ് ഉത്തരവിറക്കിയത്. 2023 മാർച്ചിൽ കസ്റ്റഡിയിലിരിക്കെ രണ്ട് സ്വകാര്യ ചാനലുകൾ ബിഷ്‌ണോയിയുടെ അഭിമുഖം നൽകിയിരുന്നു. പഞ്ചാബിലെ ഖറാറിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി(സിഐഎ)യുടെ കസ്റ്റഡിയിലായിരുന്നു ഈ സമയത്ത് ബിഷ്‌ണോയി. സംഭവം ഏറെ വിവാദമായതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

- Advertisement -

- Advertisement -

പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) കുറ്റപത്രം സമർപ്പിച്ചതോടെയാണിപ്പോൾ ഗുർഷേർ സിങ് സന്ധുവിനെതിരെ നടപടി സ്വീകരിച്ചത്. ഉത്തരവിന് പഞ്ചാബ് പബ്ലിക് സർവീസ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്.

കുറ്റകൃത്യങ്ങളും ക്രിമിനലുകളെയും മഹത്വവൽക്കരിക്കുന്ന തരത്തിലായിരുന്നു ബിഷ്‌ണോയിയുടെ അഭിമുഖം. അഭിമുഖത്തിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥൻ സൗകര്യം ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week