29.4 C
Kottayam
Saturday, June 6, 2026

‘മകൻ മരിച്ചതിന് പിന്നിൽ മന്ത്രവാദികൾ’, പട്ടാപ്പകൽ ഗുണ്ടാനേതാവ് കൊന്നുതള്ളിയത് നൂറിലേറെ പേരെ;ഹെയ്തിയിൽ നടന്നത്

Must read

പോർട്ട് ഔ പ്രിൻസ്: മകൻ അസുഖബാധിതനായി മരിച്ചതിന് മന്ത്രവാദമെന്ന് നിരീക്ഷണം ഹെയ്തിയിൽ ഗുണ്ടാനേതാവ് കൊന്ന് തള്ളിയത് 110 പേർ. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിലാണ് ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിൽ മന്ത്രവാദികളെന്ന് ആരോപിച്ച് ആളുകളെ കൊന്ന് തള്ളിയത്.

കുപ്രസിദ്ധമായ പ്രാദേശിക ഗുണ്ടാ നേതാവിന്റെ മകൻ അടുത്തിടെ അസുഖ ബാധിതനായി മരിച്ചിരുന്നു. മകന്റെ ദുരൂഹമായ അസുഖത്തിന് പിന്നിൽ പ്രാദേശികരായ മുതിർന്ന മന്ത്രവാദികളെന്ന്  ഒരു വൂഡൂ പുരോഹിതൻ ആരോപിച്ചതിന് പിന്നാലെയാണ് ഗുണ്ടാ നേതാവിന്റെ കണ്ണില്ലാത്ത ക്രൂരത. 

ഗുണ്ടാ സംഘങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ മൂലം ഈ വർഷം മാത്രം ഇവിടെ കൊല്ലപ്പെട്ടത് 5000ൽ ഏറെ  ആളുകളെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശദമാക്കുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇവിടെ കൊല്ലപ്പെട്ടത് 184 പേരാണെന്നാണ് യുഎൻ മനുഷ്യാവകാശ സംഘടന വിശദമാക്കുന്നത്. പോർട്ട് ഔ പ്രിൻസിലും സമീപ സ്ഥലമായ സൈറ്റേ സോളേലിലുമാണ് കൊലപാതകം നടന്നിട്ടുള്ളത്. അറുപത് വയസിന് മുകളിൽ പ്രായമുള്ള ആളുകളെ തെരഞ്ഞ് പിടിച്ച് കൊണ്ടുവന്ന ശേഷം ഇവരെ വടിവാളിനും കത്തിക്കും ആക്രമിച്ച ശേഷം വെടിവച്ചാണ് കൊലപ്പെടുത്തിയത്. 

- Advertisement -

മൃതദേഹഭാഗങ്ങൾ തെരുവിൽ ചിതറിക്കിടക്കുന്ന നിലയിലാണെന്നാണ് നാട്ടുകാർ ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കിയത്. വെള്ളിയാഴ്ച 60 പേരെയും ശനിയാഴ്ച 60 പേരെയും കൊലപ്പെടുത്തിയതായാണ് പുറതത്ത് വരുന്ന വിവരം. വീട്ടിലെ മുതിർന്നവരെ രക്ഷിക്കാൻ ശ്രമിച്ചവരേയും ഗുണ്ടാ സംഘം കൊന്നുതള്ളിയിട്ടുണ്ട്.

- Advertisement -

മികാനോ എന്ന പേരിൽ കുപ്രസിദ്ധനായ മോനൽ ഫെലിക്സ് എന്നാ ഗുണ്ടാനേതാവ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. പോർട്ട് ഔ പ്രിൻസിന് സമീപത്തുള്ള വാർഫ് ജെറമി എന്ന തന്ത്രപ്രധാന മേഖല അടക്കം നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവാണ് മോനൽ ഫെലിക്സ്. 

കൂട്ടക്കൊല വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ തദ്ദേശീയരെ ഈ മേഖലയ്ക്ക് പുറത്തേക്ക് പോകാൻ ഗുണ്ടാസംഘം അനുവദിക്കുന്നില്ലെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. മുൻ പ്രസിഡന്റ് ആയിരുന്ന ജോവനൽ മോയ്സ് 2021ൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഗ്യാങ്ങ് പോരുകൾ ഹെയ്തിയിൽ രൂക്ഷമാണ്.

- Advertisement -

പ്രവർത്തന മേഖലകൾ വിശാലമാക്കാനുള്ള ഗ്യാങ്ങ് പോരുകളിൽ നിരവധി സാധാരണക്കാരാണ് ഇവിടെ ബാധിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ ഈ വർഷം നടന്നിട്ടുള്ള ഏറ്റവും ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിലേതെന്നാണ് യുഎൻ വിശദമാക്കുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

Popular this week