23.9 C
Kottayam
Thursday, June 4, 2026

ചേർത്തലയിൽ ഗുണ്ടാ ആക്രമണം,മൂന്ന് വീടുകൾ തകർത്തു,എയർ ഗണ്ണുകൊണ്ടുള്ള വെടിയേറ്റ് ഒരാൾക്ക് പരിക്ക്

Must read

ചേർത്തല: ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ വീട്ടിൽ കയറി ഗുണ്ടാവിളയാട്ടം. ഒരാൾക്ക് വെടിയേറ്റു. അടുത്തിടെ നഗരത്തിൽ ഒരു ജിംനേഷ്യത്തിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം അക്രമ പരമ്പരയുണ്ടായത്. അക്രമണത്തിൽ ഒരാൾക്ക് എയർഗണിൽ നിന്നുള്ള വെടിയേറ്റു. വിവിധയിടങ്ങളിലായി മൂന്നു വീടുകൾക്കു നേരെയും അക്രണമുണ്ടായി. ആക്രമണത്തിൽ ഏതാനും വാഹനങ്ങളും തകർത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയിൽ ഒറ്റപ്പുന്നകവലക്കു സമീപമാണ് അക്രമങ്ങളുടെ തുടക്കം. ഇവിടെ വെച്ച് രണ്ടു സംഘങ്ങൾ തമ്മിൽ അക്രമമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് വയലാറിൽ എയർഗൺ ഉപയോഗിച്ചുള്ള അക്രമണമുണ്ടായത്.

വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ ഗണേഷ് നികർത്ത് രഞ്ജിത്തിന്(26) മുതുകിൽ വെടിയേറ്റു.  രഞ്ജിത്ത്  താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇായളുടെ പരിക്ക്ഗുരുതരമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഈ ആക്രമണത്തിന്‍റെ തുടർച്ചയായി ചേർത്തല നഗരസഭ 29-ാം വാർഡ് കളമ്പുക്കാട്ട് അജിത്തിന്‍റെ വീടിനുനേരേ അക്രമുണ്ടായി. വീടിനുള്ളിൽ കയറിയ സംഘം വീട്ടുപകരണങ്ങളെല്ലാം തകർത്തു മുറ്റത്തുകിടന്ന കാറിന്റെയും ടെമ്പോവാനിന്റെയും ചില്ലുകൾ തകർത്തു.

- Advertisement -

മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡ് പൊട്ടയിൽ ദീപു. സി. ലാലിന്റെ വീടും തണ്ണീർമുക്കം ആറാം വാർഡിൽ കളത്തിൽവീട്ടിൽ പ്രജീഷിന്റെ വീടിനുനേരെയും അക്രമുണ്ടായി. ദീപുവിന്റെ വീട്ടിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഉപകരണങ്ങൾ തല്ലിതകർത്തു. അക്രമികളെ കണ്ടെത്താൻ ചേർത്തല മുഹമ്മ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week