മിത്തു വിവാദത്തിൽ എൻഎസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ല,വിവാദം പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ജി.സുകുമാരൻ നായർ

തിരുവനന്തപുരം : മിത്തു വിവാദത്തിൽ എൻഎസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാർത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാർത്ഥികൾ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികൾ വന്നാൽ ഞങ്ങൾ സ്വീകരിക്കും ജെയ്ക്ക് വന്നു, ചാണ്ടി ഉമ്മൻ വന്നു. ഇനി ബിജെപി സ്ഥാനാർത്ഥിയും വരും. അത് സാധാരണമാണ്. 

മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയ സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീറിന് മാപ്പില്ല. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പിൽ എൻ എസ് എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് ദുർവ്യാഖ്യാനപ്പെട്ടു.

ഇവിടെ ഒരു ഭരണമാറ്റം ജനമാവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടെന്ന് ഞാൻ പറഞ്ഞു. അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എൻഎസ്എസിന്റേതായിരുന്നില്ല.

അതിന്റെ പേരിൽ എൻഎസ്എസ് സമദൂരം വിട്ടിട്ടില്ല. സമദൂര നിലപാട് തന്ത്രമാണെന്ന സിപിഎം സംസ്ഥാന സെക്കട്ടറി എം. വി ഗോവിന്റെ പരാമർശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും മിത്ത് വിവാദത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിച്ചിട്ടില്ലെന്നും സുകുമാരൻ നായർ വിശദീകരിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News