24.5 C
Kottayam
Friday, June 5, 2026

‘ജി സുധാകരൻ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു’; നിയമ നടപടികൾക്ക് പാര്‍ട്ടി പിന്തുണയുണ്ടാകില്ലെന്ന് എം വി ഗോവിന്ദന്‍

Must read

തിരുവനന്തപുരം: കണ്ണൂര്‍ മലപ്പട്ടത്ത് ബോധപൂര്‍വ്വമായ സംഘര്‍ഷമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരിനെ കുഴപ്പത്തിലെത്തിക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഐഎം നേതാവ് ജി സുധാകരന്റെ തപാല്‍ വോട്ട് വിവാദത്തോട് പ്രതികരിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘അദ്ദേഹം പറഞ്ഞത് അദ്ദേഹം നിഷേധിച്ചു. തിരുത്തിയത് നിങ്ങള്‍ കണ്ടില്ലേ. രണ്ടാമത് പറഞ്ഞതിനാണ് പ്രസക്തി, അതിനൊപ്പമാണ് പാര്‍ട്ടി. ജി സുധാകരന്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. നിയമ നടപടികള്‍ക്ക് പാര്‍ട്ടി പിന്തുണ എന്തിനാണ്. ഒരു അട്ടിമറി പ്രവര്‍ത്തനവും സിപിഐഎം നടത്തിയിട്ടില്ല. അന്നുമില്ല, ഇന്നുമില്ല, ഇനിയുമില്ല’, എം വി ഗോവിന്ദന്‍ പറഞ്ഞു.

- Advertisement -

ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസില്‍ നിന്നും മര്‍ദനമേറ്റ വിഷയത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരുടെ ചില പ്രവണത അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്യാമിലിക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ബെയ്ലിന്‍ ദാസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയുടെ നേതാവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

- Advertisement -

ജനീഷ് കുമാര്‍ എംഎല്‍എ വനംവകുപ്പ് ഓഫീസില്‍ കയറി പ്രകോപിതനായ വിഷയം പത്തനംതിട്ടയിലെ പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം നിലപാട് പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്ത തെറ്റായ പ്രവണത ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം തിരുത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week