ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധന അനുസരിച്ച് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏഴു മുതല്‍ 14 രൂപ വരെ വില കൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ സംഘര്‍ഷം ഇന്ത്യയ്ക്ക് ഒരു ലക്ഷം കോടിയുടെ അധിക ബാധ്യത ഉണ്ടാക്കിവയ്ക്കുമെന്നും എസ്ബിഐ ഇക്കണോമിക് വിങ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ നികുതി ഘടനയും ബ്രെന്‍ഡ് ക്രൂഡിന്റെ വിലയിലെ വര്‍ധനയും കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഏഴു മുതല്‍ പതിനാലു രൂപ വരെ കൂട്ടേണ്ടിവരും. യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ബ്രെന്‍ഡ് ക്രൂഡിന്റെ വില വ്യാഴാഴ്ച ബാരലിന് 105 രൂപ വരെ എത്തിയിരുന്നു. പിന്നീട് അത് താഴ്ന്ന് 101 ഡോളറില്‍ എത്തി.
ക്രൂഡ് വില കുതിച്ചുയര്‍ന്ന് താഴ്ന്നെങ്കിലും രാജ്യത്ത് പണപ്പെരുപ്പത്തിന് അത് ഇടയാക്കുമെന്ന ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 33.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 2021 ഏപ്രിലില്‍ 63.4 ഡോളര്‍ ആയിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ വില.
ഈ ജനുവരിയില്‍ ഇത് 84.67 ഡോളറില്‍ എത്തി. പിന്നീട് അനുദിനം വര്‍ധിച്ച് നൂറു ഡോളറില്‍ എത്തുകയായിരുന്നു.ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ഓരോ പത്തു ഡോളര്‍ ഉയരുമ്പോഴും പണപ്പെരുപ്പത്തില്‍ 20 മുതല്‍ 25 പൈസ വരെ വര്‍ധന ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.