ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 117 രൂപ കടന്നു.

16 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 117 രൂപ 19 പൈസയാണ്. ഡിസല്‍ വില 103 രൂപ 95 പൈസയും.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 115 രൂപ 20 പൈസയായി ഉയര്‍ന്നു. ഡീസല്‍ ലിറ്ററിന് 102 രൂപ 08 പൈസയായും കൂടി. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 115 രൂപ 36 പൈസ, 102 രൂപ 26 പൈസ എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News