ന്യൂഡല്‍ഹി: രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
അതേസമയം, കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ എട്ടു രൂപയോളമാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്. ഇന്ധന വില വര്‍ധിക്കുന്നതിനൊപ്പം മറ്റു ഇതര മേഖലകളിലും വില കുതിച്ചു കയറുന്ന അവസ്ഥയാണ്. യാത്രക്കൂലി, സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് ഇവയെല്ലാം ഓരോ ദിനവും മുകളിലേക്കു കയറുന്ന അവസ്ഥയാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100.98 രൂപയാണ് വില. പെട്രോളിന് 114.14 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 112.15 രൂപ, ഡീസലിന് 99.13 രൂപ. കോഴിക്കോട്ട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമാണ് നിരക്ക്.