27.7 C
Kottayam
Friday, May 3, 2024

ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ധനവില കുതിക്കുന്നു ; പാചകവാതക- ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബ സത്യഗ്രഹം ഇന്ന്

Must read

തിരുവനന്തപുരം: ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 102.89 പൈസയാണ്. ഡീസൽ വില 96.47 രൂപയും. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയാണ്. ഡീസൽ വില 94 രൂപ 71 പൈസയാണ്. കോഴിക്കോട് പെട്രോളിന് 101 രൂപ 46 പൈസയും. ഡീസലിന് 95 രൂപ 16 പൈസയുമാണ് നിരക്ക്. പത്ത് ദിവസത്തിനുള്ളിൽ ആറാം തവണയാണ് വില കൂടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഇന്ധനവില കൂടുന്നത്.

പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബ സത്യഗ്രഹം ഇന്ന്. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളം പറവൂരിലെ വീട്ടിലും, കെ.പി.സി.സി.പ്രസിഡന്‍റ് കെ.സുധാകരന്‍ കണ്ണൂരിലെ വീട്ടിലും സമരത്തിൽ പങ്കെടുക്കും. പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും മലപ്പുറത്തും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വീട്ടിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലും ‌ചെന്നിത്തല ജഗതിയിലെ വീട്ടിലും സമരത്തിൽ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week