കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യത്ത് പെട്രോളിന് 120 രൂപ കടന്നു. രാജസ്ഥാനിലാണ് പെട്രോളിന് 120 കടന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 108.12 രൂപയും ഡീസലിന് 102.10 രൂപയുമാണ് പുതിയ ഇന്ധനവില.
തിരുവനന്തപുരത്ത് പെട്രോളിന് 110.45 രൂപയും ഡീസലിന് 103.91 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 108.62 രൂപയും 102.44 രൂപയുമാണ്. ഒരു മാസത്തിനിടെ പെട്രോളിന് 6.45 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 8.20 രൂപയും വര്‍ധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News