യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം

കൊച്ചി: കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ നവംബര്‍ 1 മുതല്‍ വീണ്ടും മാറ്റം വരുത്തുന്നു. വഞ്ചിനാട് എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി രാവിലെ 9.55നും എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കല്‍ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്‌സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

മൈസൂരു -കൊച്ചുവേളി എക്‌സ്പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫര്‍ 9.25നും കൊച്ചുവേളിയില്‍ എത്തും. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി രാത്രി 8.50ന് എറണാകുളം ജംഗ്ഷനില്‍ എത്തും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംഗ്ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും.

നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെല്‍വേലി-പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News