29.4 C
Kottayam
Saturday, June 6, 2026

പോലീസ് മുതൽ പോർട്ടർ വരെ.. കുട്ടിയെ കണ്ടെത്തിയത് കൂട്ടായ പരിശ്രമത്തിലൂടെ

Must read

കോട്ടയം: ചൊവ്വാഴ്ച രാവിലെ പിതാവിനോപ്പം ട്രെയിനിൽ സഞ്ചരിച്ച 9 വയസ്സുകാരനെ തിരുവല്ല സ്റ്റേഷനിൽ നിന്ന് കാണാതാകുകയായിരുന്നു. ഓട്ടിസം ബാധിച്ച കൃഷ്ണരാജ് എന്ന മകനെയും കൊണ്ട് കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയ്‌ക്ക് വേണ്ടി കൊല്ലം മെമുവിൽ യാത്ര ചെയ്യുകയായിരുന്നു രാജേഷ് ബാബു. തിരുവല്ല സ്റ്റേഷനിൽ വെച്ച് മയങ്ങിപ്പോയ രാജേഷ് ബാബു കണ്ണുതുറന്നപ്പോൾ മകനെ കാണാതാവുകയായിരുന്നു. ട്രെയിൻ അപ്പോൾ ചങ്ങനാശ്ശേരി അടുക്കാറായിരുന്നു.

കോട്ടയം പോലീസ് സ്റ്റേഷനിലെ നമ്പർ ആണെന്ന് തെറ്റിദ്ധരിച്ച് ഉടനെ രാജേഷ് ബാബു കോട്ടയം റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മഹേഷിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിവരം കേട്ട ഉടനെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിയ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജരിൽ നിന്ന് വിവരം ശേഖരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് ആർ പി എഫ് ന്റെ സഹായത്തോടെ അന്വേഷണത്തിന് നേതൃത്വം നൽകുകയായിരുന്നു. എറണാകുളം, തിരുവല്ല ലോക്കൽ സ്റ്റേഷനുകളിലും ട്രാഫിക്കിലും സ്റ്റേഷൻ ജാഗ്രത സമിതികളിലും ഇന്റലിജിൻസ് ഓഫീസർ അജീഷ് പി രാമചന്ദ്രൻ അതിവേഗം വിവരങ്ങൾ കൈമാറി.

കോട്ടയം റെയിൽവേ സംരക്ഷണ സേന ASI എ. ജി ഗോപിനാഥൻ തിരുവല്ല സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും കുട്ടിയെ തിരിച്ചറിയാനുള്ള ചിത്രങ്ങളും അടയാളങ്ങളും കൈമാറി നടത്തിയ അന്വേഷണത്തിൽ പോർട്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പോർട്ടർ മാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷ്ണ രാജിനെ അദ്ദേഹം തിരിച്ചറിഞ്ഞു.

- Advertisement -

മകന്റെ ചികിത്സാവശ്യത്തിനായി ആഴ്ചയിൽ ഒന്നിലധികം തവണ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്ക് രാജേഷ് ബാബുവിന് മകനെയും കൊണ്ട് യാത്ര ചെയ്യേണ്ടി വരാറുണ്ട് . കൂലിപ്പണിക്കാരനായ രാജേഷ് ബാബുവിനും കുടുംബത്തിനും മരുന്നുകളും യാത്രാചെലവുകളും താങ്ങാൻ കഴിയാതെ സാമ്പത്തികമായും മാനസികമായും തളർന്ന അവസ്ഥയിലാണ്.

- Advertisement -

അതിനിടയിൽ മകനെ കാണാതായത് വലിയ വിഷമത്തിലാക്കുകയായിരുന്നു. കോട്ടയം ജി ആർ പി, ആർ പി എഫ് സേനാംഗങ്ങളുടെ സംയുക്ത പരിശ്രമ ഫലമായാണ് കുട്ടിയെ അതിവേഗം കണ്ടെത്താനായതെന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ എസ് എച്ച് ഒ. റെജി പി ജോസഫ് അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week