ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ പ്രസംഗിക്കാറുണ്ടായിരുന്നു; അഹാന കൃഷ്ണ പറയുന്നു

കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചതിയായ നടിയാണ് അഹാന കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്.

അച്ഛനും നടനുമായ കൃഷ്ണകുമാറും അമ്മ സിന്ധുവും നടിയുടെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബിലും താര കുടുംബം തിളങ്ങി നില്‍ക്കുകയാണ്.

ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാവുന്നത്. ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ടെന്നാണ് അഹാന പറയുന്നത്.

പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് നടി എത്തിയത്.

ജീവിതത്തിലെ സന്തോഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ അഹാന ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തോന്നല്‍ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.അഹാനയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാനസികമായി തനിക്കേറെ അടുപ്പമുള്ള വീട്ടിലെ ഒരു വസ്തുവിനെ കുറിച്ച് പറയുകയാണ് അഹാന.

‘ഞാന്‍ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്,” അഹാന പറയുന്നതിങ്ങനെ.

ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങള്‍ എന്താണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാല്‍ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News