27.6 C
Kottayam
Thursday, June 4, 2026

നിറത്തിന്റെ പേരില്‍ നിരന്തര പീഡനം,സ്ത്രീധനത്തേച്ചൊല്ലിയും തര്‍ക്കം,ജിസ്‌നയുടെയും മക്കളുടെയും മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്‌

Must read

കോട്ടയം: അഭിഭാഷകയായ ജിസ്‌മോളും പെണ്‍മക്കളും മീനച്ചിലാറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ജിസ്മോളുടെ സുഹൃത്ത് നിള. ഭര്‍തൃവീട്ടിലെ ക്രൂരപീഡനം തന്നെയാണ് ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് നിള പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നെന്നും ജിസ്മോളുടെയും മകളുടെയും നിറത്തെ ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നെന്നും നിള ഒരു ചാനലിനോട് വെളിപ്പെടുത്തി.

‘കഴിഞ്ഞ നവംബറില്‍ ജിസ്മോളെ നേരില്‍ കണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു. ജിസ്മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ് ജിമ്മി മര്‍ദ്ദിച്ചതിനെക്കുറിച്ചും ഒരാഴ്ച്ചയോളം വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെക്കുറിച്ചും ജിസ്മോള്‍ അന്ന് പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നു. എന്നാല്‍ കുടുംബത്തെ ഓര്‍ത്ത് ജിസ്മോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല’- നിള പറഞ്ഞു.

- Advertisement -

സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ജിസ്മോളുടെ കുടുംബം പരാതി നല്‍കും. പോലീസില്‍ നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണവും നടക്കും. കുടുംബം കടുത്ത ആരോപണങ്ങളാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഉന്നയിക്കുന്നത്. ‘ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയുംകൂട്ടി കശ്മീരില്‍ പോകണം. ജുഡീഷ്യല്‍ സര്‍വീസസ് ടെസ്റ്റിനായി പഠിക്കുന്നു. നോട്ടറിയാകാനുള്ള പട്ടികയില്‍ പേരുണ്ട്. വിവിധ ബാങ്കുകളുടെ ലീഗല്‍ അഡൈ്വസറി ബോര്‍ഡില്‍ അംഗമാണ്. ഇങ്ങനെയൊക്കെ പറയുന്ന മകള്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ആത്മഹത്യചെയ്യുെമന്ന് വിശ്വസിക്കുന്നില്ല. അതിന്റെ കാരണമെങ്കിലും എനിക്കറിയണം- അഡ്വ. ജിസ്മോളുടെ അച്ഛന്‍ പാലാ മുത്തോലി പടിഞ്ഞാറ്റിന്‍കര പി.കെ. തോമസ് പറയുന്നു.

- Advertisement -

‘വിഷുവിന്റെ തലേന്നുമുതല്‍ മോളെ വിളിക്കാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല. പലപ്പോഴും ചെയ്തിരുന്നതുപോലെ ഭര്‍ത്താവ് ജിമ്മി ഫോണ്‍ മാറ്റിവെച്ചിരിക്കാമെന്നുപോലും കരുതി. പിറ്റേന്ന് മോള്‍ ആത്മഹത്യചെയ്തശേഷം എന്നെ അവരുടെ ഒരു ബന്ധു വിളിച്ച് വിവരം പറഞ്ഞത് ആ ഫോണില്‍നിന്നാണ്. മക്കളെയുംകൂട്ടി പുറത്തേക്ക് പോയപ്പോള്‍പോലും ആ ഫോണ്‍ അവളുടെ കൈയിലുണ്ടായിരുന്നില്ലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം,’-അദ്ദേഹം പറഞ്ഞു.

- Advertisement -

2019-ല്‍ കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍മുതല്‍ ജിസ്മോള്‍ ഭര്‍ത്തൃവീട്ടില്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു എന്നാണ് തോമസ് പറയുന്നത്. ‘ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വീട്ടിലെ ചെറിയ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരി ചെന്നുകയറിയ അവളാണെന്ന് പറഞ്ഞ് അവഹേളിക്കുമായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞു.

ജിമ്മിയുടെ സഹോദരിക്ക് 15 ലക്ഷം രൂപയും സ്വര്‍ണവും അവര്‍ കൊടുത്തപ്പോള്‍ ജിസ്മോള്‍ക്ക് മൂന്നുലക്ഷം രൂപയും 25 പവനുമേ കൊടുത്തുള്ളൂവെന്ന് പറഞ്ഞു. തുക കുറഞ്ഞുപോയെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. കറുത്ത നിറമാണെന്നുപറഞ്ഞ് കളിയാക്കി. ആദ്യകുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍, അല്പം സ്‌നേഹം കാണിച്ചത് ജിമ്മിയുടെ അപ്പന്‍ മാത്രമാണ്. അതിനും അവളെ കുറ്റപ്പെടുത്തും. അവള്‍ അയാളെ വശീകരിച്ച് വെച്ചിരിക്കുകയാണെന്നുവരെ മറ്റുള്ളവര്‍ ആരോപിച്ചു.’

‘ആ സമയത്ത് നെറ്റിപൊട്ടിയ പാട് കണ്ടപ്പോള്‍ സംശയം തോന്നി. ആദ്യം സമ്മതിച്ചില്ലെങ്കിലും, ജിമ്മി അടിച്ചതാണെന്ന് പിന്നെ സമ്മതിച്ചു. അപ്പോള്‍ വീട്ടിലേക്കുപോരാന്‍ പറഞ്ഞതാണ്. കുടുംബക്കോടതിയിലെ അഡ്വക്കേറ്റായ തനിക്ക് സ്വന്തം പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരും വില തരില്ല. അപ്പനിത് ആരോടും പറയരുതെന്ന് അവള്‍ വിലക്കി.’

‘അവളെന്തേലും അവിവേകം കാട്ടുമോയെന്ന് പേടിച്ച സമയമുണ്ട്.’ ‘കഷ്ടപ്പെട്ടല്ലേ അപ്പ ഞങ്ങളെ പഠിപ്പിച്ചത്. അപ്പന്റെ മുഖം മറക്കാന്‍ പറ്റുമോ,’ എന്നുപറഞ്ഞ് അവള്‍ ആശ്വസിപ്പിച്ചിരുന്നു. അടുത്തയിടെ അവരുടെ കുടുംബ ബിസിനസ് സംബന്ധിച്ച കേസ് അവള്‍ വാദിക്കണമെന്ന് ഭര്‍ത്തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചു.’ കേസില്‍ ന്യായമില്ലെന്നും ജയിക്കാന്‍ സാധ്യതയില്ലെന്നും മകള്‍ തന്നോട് പറഞ്ഞിരുന്നു. അവസാനം വിധിവന്നപ്പോള്‍ തോറ്റു. അതേക്കുറിച്ചും പ്രശ്‌നമുണ്ടായെന്ന് തോന്നുന്നു.

‘മരിക്കുന്നതിനുമുമ്പ് ആ വീട്ടില്‍ എന്തോ സംഭവിച്ചു. ജിസ്മോളുടെ ദേഹത്ത് മര്‍ദിച്ച പാട് കണ്ടു. ഭര്‍ത്താവിന്റെ കുടുംബമാണ് ജിസ്മോളെയും മക്കളെയും മരണത്തിലേക്കുതള്ളിവിട്ടത്. അത് വിഷുവിന് തലേന്നാകണം. അന്നുമുതല്‍ അവളുടെ കൈയില്‍ ഫോണില്ല. ഇത്ര ദിവസമായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എനിക്കറിയണം. എന്തിന് മകള്‍ ആ മാലാഖക്കുഞ്ഞുങ്ങളെയുംകൊണ്ട് ഇതുചെയ്തു, അത്രയ്ക്ക് ഹൃദയംപൊട്ടിയ കാര്യമെന്താണെന്ന്,’-പി.കെ. തോമസ് പറഞ്ഞു.

ഏപ്രില്‍ പതിനഞ്ചിനാണ് മുന്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ അഞ്ചും രണ്ടും വയസുളള മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. രാവിലെ കുഞ്ഞുങ്ങളുമായി വീട്ടില്‍വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. കുഞ്ഞുങ്ങള്‍ക്ക് വിഷവും നല്‍കിയിരുന്നു. തുടര്‍ച്ചയായി ആത്മഹത്യാശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടാന്‍ തീരുമാനിച്ചത്. പുഴയിലേക്ക് ചാടിയ ഉടന്‍ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ജിസ്മോള്‍. നോഹ, നോറ എന്നിവരാണ് മക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week