27.4 C
Kottayam
Thursday, June 4, 2026

യുവതിയെ മര്‍ദ്ദിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ ആണ്‍ സുഹൃത്ത് പിടിയില്‍

Must read

കൊരട്ടി: യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ ആണ്‍ സുഹൃത്ത് പിടിയില്‍. വി ആര്‍ സത്യവാന്‍ എന്ന സുഹൃത്താണ് പിടിയിലായത്. അതിരപ്പിളളിയില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു സത്യവാന്‍. ഇയാളുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മുഖത്തും ശരീരത്തിലും പരുക്കുകളേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു. വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്. അമ്മായി അമ്മയ്ക്ക് ആണ്‍ സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആക്രണത്തിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.

വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അമ്മായി അമ്മ തന്നെ ദ്രോഹിക്കുകയാണ്. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടും. ഭക്ഷണം പോലും നല്‍കാറില്ലായിരുന്നു. ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചാണ് ദാഹമകറ്റിയിരുന്നതെന്നും യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരോപിച്ചിരുന്നു.

ഭര്‍തൃമാതാവും ആണ്‍സുഹൃത്തും തന്നെ മര്‍ദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ തന്നെ അമ്മായിഅമ്മ വീട്ടിലെ മുറിയില്‍ ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിടുമായിരുന്നുവെന്നും ടോയ്‌ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.

- Advertisement -

ഇവരുടെ വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ താമസിക്കുന്നയാളാണ് അമ്മായി അമ്മയുടെ സുഹൃത്ത്. ഇയാളുമായുള്ള അമ്മായി അമ്മയുടെ സൗഹൃദം അതിരു വിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം എന്നാണ് യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് എന്ന് അവകാശപ്പെട്ടാണ് ഇയാള്‍ തന്റെ അമ്മയുമായി അടുപ്പത്തിലായതെന്ന് പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

- Advertisement -

ഞായറാഴ്ച രാത്രി തൊട്ടടുത്തുള്ള വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ അപ്രതീക്ഷിതമായി കയറി വന്ന് യുവതിയുടെ മുഖത്ത് ഇടിച്ചത്. ഇയാള്‍ വന്ന കാര്‍ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week