സ്ഫോടന ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്ഫോടന ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഉള്ള്യേരിയിൽ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽനിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൻ സ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ച ഫ്രിഡ്ജ് പൂർണ്ണമായും കത്തിക്കരിഞ്ഞ് വെറും തകരപ്പാത്രം മാത്രമായി മാറി. ഒളളൂരിലുള്ള വടക്കേകുന്നുമ്മൽ വാസുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അടുക്കളയിൽ സ്ഥാപിച്ചിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തീ പടർന്നു. അപകടമുണ്ടായത് പകൽ സമയമായിരുന്നത് കൊണ്ട് മാത്രമാണ് കുടുംബാംഗങ്ങൾക്കെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

തീപിടിത്തത്തിൽ ഫ്രിഡ്ജ് പൂർണ്ണമായും നശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് വൈദ്യുതോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും ജനൽച്ചില്ലുകളും തകർന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പണിപ്പെട്ടാണ് തീ പൂർണ്ണമായും അണച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News